ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വെള്ളരിക്കുണ്ട്: മാലോം വള്ളിക്കൊച്ചിയിൽ നിന്നും 5 ദിവസം മുമ്പ് കാണാതായ അറുപത്തൊന്നുകാരനെയും, മകന്റെ ഭാര്യയെയും തൃശൂർ ചാലക്കുടിയിൽ കണ്ടെത്തി. വള്ളിക്കൊച്ചിയിൽ നിന്നും വീടുവിട്ട അന്ത്യാങ്കുളം വിൻസെന്റ്, അദ്ദേഹത്തിന്റെ മകൻ പ്രിൻസിന്റെ ഭാര്യ റാണി 33, എട്ടു വയസ്സുള്ള കൊച്ചുമകൻ എന്നിവരെയാണ് കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ ചാലക്കുടിയിൽ നിന്നും പിടികൂടിയത്.
വെള്ളരിക്കുണ്ട് പോലീസ് സൈബർസെൽ വഴി നടത്തിയ നിരീക്ഷണത്തിൽ വിൻസെന്റും, റാണിയും ചാലക്കുടിയിൽ ഉണ്ടെന്ന വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് വെള്ളരിക്കുണ്ട് പോലീസ് ചാലക്കുടി പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. തുടർന്ന് ചാലക്കുടി പോലീസ് നടത്തിയ പരിശോധനയിലാണ് കെഎസ്്ആർടിസി ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ഇരുവരെയും പിടികൂടിയത്.
പിടിയിലായവരെ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് എസ്ഐ, പി ബാബുമോൻ പറഞ്ഞു. ഏപ്രിൽ 23-നാണ് വിൻസെന്റിനെയും, മകന്റെ ഭാര്യ റാണിയെയും, കൊച്ചുമകനെയും കാണാതായത്. വീടുവിട്ട ഇരുവരും രണ്ട് ദിവസം പയ്യന്നൂരിലുണ്ടായിരുന്നു. ഇതിന് ശേഷം ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. വിൻസന്റും, റാണിയും തമ്മിൽ വഴിവിട്ട ബന്ധങ്ങളുണ്ടായതിനെത്തുടർന്ന് കുടുംബത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേത്തുടർന്ന് ഇരുവരെയും ബന്ധുക്കൾ താക്കീത് ചെയ്തിരുന്നു. മൂത്ത മകളെ വെസ്റ്റ് എളേരി ഭീമനടിയിലെ ബന്ധുവീട്ടിൽ ഏൽപ്പിച്ചാണ് റാണി ഭർതൃപിതാവിനൊപ്പം വീടുവിട്ടത്.