വെള്ളരിക്കുണ്ട് ഫാൻസി കടയിൽ തീപ്പിടിച്ച് ലക്ഷങ്ങളുടെ നഷ്ടം

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ടിൽ ഫാൻസി ഉത്പന്നങ്ങൾ വിൽക്കുന്ന കട കത്തി നശിച്ച് ലക്ഷങ്ങളുടെ നഷ്ടം. ഇന്ന് പുലർച്ചെയാണ് വെള്ളരിക്കുണ്ട് ടൗണിൽ പ്രവർത്തിക്കുന്ന അല്ലൂസ് ഫാൻസി എന്ന സ്ഥാപനം കത്തിയതായി കണ്ടെത്തിയത്. കൊന്നക്കാട് സ്വദേശിയായ ഷിൽജോയുടെ ഉടമസ്ഥതയിലുള്ള ഫാൻസി സ്ഥാപനമാണ് തീപ്പിടുത്തം മൂലം കത്തി നശിച്ചത്. ഇന്ന് പുലർച്ചെ ടൗണിലെത്തിയവരാണ് കടയിൽ നിന്ന് പുക ഉയരുന്നത് കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. കടയ്ക്കകത്തെ സാധനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. 8 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

Read Previous

വെർച്വൽ ക്യൂ സംവിധാനം ആശുപത്രിയിലും; തുടക്കം കാസർകോട് ജനറൽ ആശുപത്രിയില്‍

Read Next

പിണറായി വിജയന്റെ മകൾ വീണയും പി.ഏ. മുഹമ്മദ്റിയാസും വിവാഹിതരാവുന്നു