കണ്ടെയ്നർ ലോറി മറിഞ്ഞു

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് സ്ക്കൂളിന് താഴെ പള്ളിക്ക് സമീപം വളവിൽ കണ്ടൈനർ ലോറി മറിഞ്ഞു.  ആർക്കും പരിക്കില്ല. വെള്ളരിക്കുണ്ട് കൊന്നക്കാട് റൂട്ടിൽ വീനസ് ഓഡിറ്റോറിയത്തിന് സമീപം വളവും കയറ്റവും തുടങ്ങുന്ന സ്ഥലത്താണ് ലോറി മറിഞ്ഞത്, ഈ ഭാഗത്ത് അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു. വെള്ളരിക്കുണ്ടിലെ സ്വകാര്യ ഗോഡൗണിലേക്ക് ടൈൽസ് കൊണ്ടുവന്ന കണ്ടൈനറാണ് മറിഞ്ഞത്. ലോറി റോഡിന് കുറുകെ കിടക്കുന്നതിനാൽ വാഹനഗതാഗതവും തടസപ്പെട്ടു.

Read Previous

കേരളം ഇടതു തുടർ ഭരണത്തിലേക്ക് കാസർകോട് ജില്ലയിൽ തൽസ്ഥിതി തുടരും

Read Next

ഒഴിവായത് ബൈക്ക് റാലി മാത്രം; റോഡ് ഷോ എന്ന പേരിൽ കലാശക്കൊട്ട്