ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കോവിഡ് പ്രതിസന്ധിക്കിടെ പച്ചക്കറി കടകളിൽ ഒരു സാധനത്തിന് തന്നെ വ്യത്യസ്ത വിലകളാണ് വ്യാപാരികൾ ഈടാക്കുന്നതെന്ന പരാതി വ്യാപകമായി. കുറെ ദിവസമായി നിത്യോപയോഗ സാധനമായ പച്ചക്കറി വിലമേൽപ്പോട്ടല്ലാതെ , കീഴ്പ്പോട്ട് വരുന്നില്ല. ഒരിക്കൽ വർദ്ധിച്ചാൽ , പിന്നെ പച്ചക്കറി വില കീഴ്പ്പോട്ടു വരാൻ വിഷമമാണ് കോവിഡിനെ തുടർന്ന് ജോലിയും, കൂലിയുമില്ലാതെ പൊതുജനം ദുരിതമനുഭവിക്കുമ്പോഴാണ് മറു ഭാഗത്ത് വിലക്കയറ്റം കൂടിയുണ്ടായത്.
കാഞ്ഞങ്ങാട്ടെ തന്നെ ഒരു പച്ചക്കറിക്കടയിലെ വിലയല്ല മറ്റൊരു കടയിൽ 10 ഉം 20 രൂപവരെ വ്യത്യാസത്തിലാണ് കച്ചവടം. പച്ചക്കറികളുടെ വില നിശ്ചയിക്കുന്ന
തിന് യാതൊരു മാനദണ്ഡവുമില്ലാത്തതാണ് തോന്നിയ വില ഈടാക്കാനുള്ള പ്രധാന കാരണം പലകടകളിലും വില വിവര പട്ടിക പ്രസിദ്ധീകരിക്കുന്നില്ല. ഇതൊക്കെ പരിശോധിക്കേണ്ട ഉദ്യോഗസ്ഥർ കോവിഡിന്റെ ആലസ്യത്തിലാണ്.
713