കോൺ​ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ അഭിപ്രായം പറയാനില്ലെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടി ഭാരവാഹിത്വം ഉള്ളവർ അഭിപ്രായം പറയരുതെന്ന് എ.ഐ.സി.സി നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയെന്ന നിലയിൽ അത് പാലിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.

രമേശ് ചെന്നിത്തലയ്ക്ക് അദ്ദേഹത്തിൻ്റെ അഭിപ്രായം പറയാമെന്നും മറ്റ് നേതാക്കൾക്ക് അവരുടെ അഭിപ്രായം പറയാമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Read Previous

വിദ്യാലയങ്ങളുടെ വിനോദയാത്രകള്‍ കെഎസ്ആര്‍ടിസി ബസിലാക്കണമെന്ന് നടി രഞ്ജിനി

Read Next

ആഞ്ജലീനയുടെ ആരോപണങ്ങൾക്ക് ബ്രാഡ് പിറ്റ് കോടതിയില്‍ മറുപടി നൽകുമെന്ന് അഭിഭാഷക