വയലാര്‍ അവാര്‍ഡ് എസ്.ഹരീഷിന്റെ ‘മീശ’യ്ക്ക്

തിരുവനന്തപുരം: 45-ാമത് വയലാർ പുരസ്കാരം എസ്. ഹരീഷിന്‍റെ ‘മീശ’ എന്ന നോവലിന്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം.

സാറാജോസഫിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. വയലാറിന്റെ ജന്മദിനത്തില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് വയലാര്‍ ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

Read Previous

തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു

Read Next

വെഞ്ഞാറമൂട് ആംബുലന്‍സ് അപകട സമയത്ത് വാഹനമോടിച്ചിരുന്നത് മെയിൽ നേഴ്സ്; പൊലീസ് കേസെടുത്തു