വാവ സുരേഷിന് വാഹന അപകടത്തിൽ പരിക്ക്; മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന്ന വാവ സുരേഷിന് പരിക്ക്. തലയ്ക്ക് പരിക്കേറ്റ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെ തിരുവനന്തപുരം കൊല്ലം ജില്ലാതിർത്തി തട്ടത്തുമലയിലായിരുന്നു അപകടം. കാറിൽ ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്നു വാവ സുരേഷ്. കാർ ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്.

അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിന് മുന്നില്‍ പോയിരുന്ന കാര്‍ നിയന്ത്രണം തെറ്റി മണ്‍തിട്ടയിലിടിച്ചതിന് ശേഷം വാവാ സുരേഷ് സഞ്ചരിച്ച കാറിലിടിച്ചു. തുടര്‍ന്ന് അദ്ദേഹം സഞ്ചരിച്ച കാര്‍ നിയന്ത്രണം തെറ്റി എതിരേ വന്ന കെ.എസ്.ആര്‍.ടിസി ബസില്‍ ഇടിക്കുകയായിരുന്നു.

Read Previous

നെറ്റ്ഫ്‌ളിക്‌സ് വരിക്കാരുടെ എണ്ണത്തിൽ വർദ്ധനവ്; കൂടുതൽ പേർ ഏഷ്യ പസഫിക് മേഖലയില്‍ നിന്ന്

Read Next

ലോകകപ്പ് ഫുട്ബോൾ: 32 അംഗ ടീമിനെ പ്രഖ്യാപിച്ച് സൗദി