ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പത്തനംതിട്ട: വനംവകുപ്പ് നിയമമനുസരിച്ച് ആദ്യമായി പാമ്പിനെ പിടികൂടി വാവ സുരേഷ്. പത്തനംതിട്ട തലമാനത്തെ ജനവാസമേഖലയിൽ ഇറങ്ങിയ രാജവെമ്പാലയെ വനംവകുപ്പിന്‍റെ ഉപകരണങ്ങൾ ഉപയോഗിച്ചാണ് വാവ സുരേഷ് പിടികൂടിയത്. വനംവകുപ്പ് നിയമപ്രകാരമുള്ള സുരേഷിന്‍റെ ആദ്യ പാമ്പുപിടുത്തമാണിത്.
അടുത്തിടെ പാമ്പ് കടിയേറ്റ വാവ സുരേഷ് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. വകുപ്പിന്‍റെ ചട്ടപ്രകാരമല്ല വാവ സുരേഷ് പാമ്പിനെ പിടിക്കുന്നതെന്ന് പരാതിയുണ്ടായിരുന്നു. അതാണ് ഇപ്പോൾ പരിഹരിച്ചിരിക്കുന്നത്. സേഫ്റ്റിബാഗും ഹുക്കും ഉപയോഗിച്ചാണ് വാവ സുരേഷ് രാജവെമ്പാലയെ പിടികൂടിയത്.