വരാഹരൂപം ഗാന വിവാദം; ഋഷഭ് ഷെട്ടി കോഴിക്കോട് പൊലീസ് സ്റ്റേഷനിൽ ഹാജരായി

കോഴിക്കോട്: കന്നഡ ചിത്രമായ ‘കാന്താര’യുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ ഹാജരായി. ‘വരാഹരൂപം’ എന്ന ഗാനം പകർപ്പവകാശം ലംഘിച്ച് സിനിമയിൽ ഉപയോഗിച്ചുവെന്ന കേസിൽ കാന്താരയുടെ നിർമ്മാതാവ് വിജയ് കിർഗണ്ടൂർ, സംവിധായകൻ ഋഷഭ് ഷെട്ടി എന്നിവർക്ക് കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഋഷഭ് ഷെട്ടി രാവിലെ ടൗൺ സ്റ്റേഷനിലെത്തിയത്.

തൈക്കൂടം ബ്രിഡ്ജ് ചിട്ടപ്പെടുത്തിയ ‘നവരസം’ എന്ന ഗാനത്തിന്‍റെ പകർപ്പാണ് ‘വരാഹരൂപം’ എന്ന പരാതിയിൽ കോഴിക്കോട് ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇരുവർക്കും മുൻകൂർ ജാമ്യം ലഭിച്ചത്. ‘വരാഹരൂപം’ എന്ന ഗാനം ഉൾപ്പെടുത്തി ‘കാന്താര’ സിനിമ പ്രദർശിപ്പിക്കുന്നത് വിലക്കിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.

K editor

Read Previous

തിരഞ്ഞെടുപ്പില്‍ 3 പാർട്ടികളും സീറ്റ് വാഗ്‍ദാനം ചെയ്‍തു; വെളിപ്പെടുത്തി ഋഷഭ് ഷെട്ടി

Read Next

10,800 കിലോമീറ്ററിലേറെ സഞ്ചാരം; പ്രധാനമന്ത്രിക്ക് 4 ദിവസത്തേക്ക് തിരക്കേറിയ ഷെഡ്യൂള്‍