വന്ദേഭാരത് ടിക്കറ്റുകൾക്ക് ഗൾഫിൽ വിൽപ്പന കൂടി

ചാർട്ടേഡ് ഫ്ലൈറ്റുകൾക്ക് പ്രിയം കൂടുന്നു

കാഞ്ഞങ്ങാട്: ചാർട്ടേഡ് ഫ്ലൈറ്റുകളിലും വന്ദേഭാരത് വിമാനങ്ങളിലും യാത്രക്കാർ കുറഞ്ഞതിനാൽ ഫ്ലൈറ്റുകൾ റദ്ദാക്കുന്നുവെന്ന പ്രചാരണത്തിനിടയിൽ യുഏഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വന്ദേഭാരത് ടിക്കറ്റുകൾക്ക് കഴിഞ്ഞ ദിവസം വിൽപ്പന വർദ്ധിച്ചു.

ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവർക്ക് നേരിട്ടും ഓൺലൈൻ വഴിയും ടിക്കറ്റെടുക്കാമെന്ന് പ്രഖ്യാപനം വന്നതിന് തൊട്ട് പിന്നാലെ 49  വന്ദേഭാരത് ഫ്ലൈറ്റുകളിലെ ടിക്കറ്റുകൾ എളുപ്പം വിറ്റ് തീർന്നു.

49-ൽ 33-ഉം കേരളത്തിലേക്ക് സർവ്വീസ് നടത്തുന്നതാണ്. ജുലായ് മൂന്ന് മുതൽ പതിനാല് വരെയുള്ള ഷെഡ്യൂളുകളാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് ഞായറാഴ്ച രാത്രി ഏഴ് മണി മുതൽ ബുക്ക് ചെയ്യാമെന്ന പ്രഖ്യാപനത്തിനിടയിൽ തിങ്കളാഴ്ച ഉച്ചക്ക് മുമ്പേ തന്നെ മുഴുവൻ ടിക്കറ്റുകളും വിറ്റ് തീർന്നു.

നേരിട്ട് വരുന്നവർക്കും ബുക്ക് ചെയ്യാമെന്നറിയിച്ചതോടെ രാവിലെ 8 മുതൽ ദുബായ് എയർഇന്ത്യ ഓഫീസിന് മുന്നിൽ നീണ്ട നിര പ്രത്യക്ഷപ്പെടുകയായിരുന്നു.

നല്ലൊരു വിഭാഗം പേർക്ക് ടിക്കറ്റ് കിട്ടാതെ നിരാശരാകേണ്ടി വന്നു. എംബസിയിൽ രജിസ്റ്റർ ചെയ്തവർ പോലും ടിക്കറ്റ് ബുക്ക് ചെയ്തിരിക്കാമെന്നാണ് എയർഇന്ത്യ എക്സ്പ്രസ്സ് അധികൃതർ അറിയിച്ചത്.

ഇതോടെ ഉയർന്ന നിരക്ക് നൽകി  ചാർട്ടേഡ് ഫ്ലൈറ്റുകളെ ആശ്രയിക്കേണ്ട സ്ഥിതിക്ക് ഗൾഫിൽ മാറ്റം വന്നിരിക്കുകയാണ്.

അതേ സമയം ചില ചാർട്ടേഡ് വിമാനങ്ങൾ നിരക്ക് കുറക്കാനും സന്നദ്ധമായിട്ടുണ്ട്. വന്ദേഭാരത് നിരക്കിൽ തന്നെ സർവ്വീസ് നടത്താമെന്ന് ചാർട്ടേഡ് ഫ്ലൈറ്റ് സ്പോൺസർ ചെയ്യുന്ന ചില സംഘടനകളും വ്യക്തമാക്കുന്നുണ്ട്.

Read Previous

ഓൺലൈന്‍ ചാരിറ്റി തട്ടിപ്പുകളെ കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്

Read Next

ഖത്തറിലെ ലുസൈലില്‍ ഒരുങ്ങുന്നത് ഏറ്റവും വലിയ വാട്ടര്‍ പാര്‍ക്ക് റൈഡുകള്‍