കുട്ടിയുൾപ്പെടെ വലിയപറമ്പിൽ 25 പേർക്ക് കോവിഡ്

തൃക്കരിപ്പൂർ: ഒന്നരയും മൂന്നും വയസ്സുള്ള പെൺകുട്ടികൾ ഉൾപ്പെടെ വലിയപറമ്പിൽ 25 പേർക്ക് കോവിഡ്.

പഞ്ചായത്തിലെ 6,7 വാർഡുകളിലാണ് രോഗം വ്യാപിച്ചത്.

അടുത്തടുത്ത് താമസിക്കുന്ന കുടുംബങ്ങൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു വീട്ടിൽ ദമ്പതികൾക്കാണ്  രോഗം സ്ഥിരീകരിച്ചതെങ്കിൽ, തൊട്ടടുത്ത വീട്ടിലെ മാതാപിതാക്കൾക്കും മക്കൾക്കും കോവിഡ് പോസിറ്റീവായി.

ഇരു വാർഡുകളിലും സമ്പർക്കത്തിലൂടെയാണ്  രോഗബാധയുണ്ടായത്. തൃക്കരിപ്പൂർ ഭാഗത്തെ ബന്ധു വീടുകളിൽ പോയവരിലാണ് ആദ്യം രോഗ ലക്ഷണം കണ്ടതെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു. പിന്നീട് രോഗം വ്യാപിക്കുകയായിരുന്നു. കാഞ്ഞങ്ങാട്ടെ ബാങ്ക് ജീവനക്കാരായ രണ്ട് യുവതികൾക്കും കോവിഡ് സ്ഥിരീകരിച്ചു. 70 വയസ്സുള്ള രണ്ട് വൃദ്ധരിലും രോഗം കണ്ടെത്തിയിട്ടുണ്ട്. വലിയപറമ്പ്, ബീച്ചാരക്കടവ് പ്രദേശത്ത് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. രണ്ട് പാലങ്ങൾ അടച്ചിട്ടു.

നിയന്ത്രണങ്ങളോടെയാണ്  കടകൾ ഉൾപ്പെടെ പ്രവർത്തിക്കുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പഞ്ചായത്തിൽ  നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഇത്രയേറെ കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്.

LatestDaily

Read Previous

650 രൂപയുടെ കോവിഡ് ടെസ്റ്റിന് സ്വകാര്യാശുപത്രികൾ ഈടാക്കുന്നത് 1900 രൂപ

Read Next

ഫാഷൻ ഗോൾഡിന് എതിരെ 3 കേസ്സുകൾ രജിസ്റ്റർ ചെയ്തു