വടക്കഞ്ചേരി ബസ് അപകടം; ട്രാൻസ്പോർട്ട് കമ്മിഷണർ നാളെ ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: വടക്കാഞ്ചേരി ബസ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ നാളെ കോടതിയിൽ ഹാജരാകാൻ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. റോഡ് സുരക്ഷാ കമ്മീഷണർ കൂടിയായ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നേരിട്ട് ഹാജരാകാൻ കഴിയുന്നില്ലെങ്കിൽ ഓൺലൈനായി ഹാജരാകാമെന്നും കോടതി വ്യക്തമാക്കി.

ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ മാർഗങ്ങളില്ലേയെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. മോട്ടോർ വാഹനങ്ങൾക്ക് വേഗപ്പൂട്ട് നിർബന്ധമാക്കുന്ന നിയമങ്ങളും റോഡിൽ തെരുവ് വിളക്കുകൾ ഉറപ്പാക്കണമെന്ന നിർദ്ദേശവും നിലവിലുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടാറില്ലെന്ന് അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി.

നിർദ്ദേശങ്ങളെയും നിയമങ്ങളെയും ഭയപ്പെടുന്നില്ല എന്നതാണ് പ്രശ്നം. സർക്കുലറുകൾ പുറപ്പെടുവിക്കുകയല്ല വേണ്ടതെന്നും നടപടിയെടുക്കണമെന്നും കോടതി പറഞ്ഞു. അപകടത്തെക്കുറിച്ച് നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പൊലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും റിപ്പോർട്ട് തേടിയിരുന്നു.

K editor

Read Previous

രോഗിയെ കണ്ടെത്തി നൽകിയാൽ 500 രൂപ: ആരോഗ്യവകുപ്പ്

Read Next

വടക്കഞ്ചേരി ബസ് അപകടം; ഡ്രൈവർ പിടിയിൽ