വടക്കാഞ്ചേരി അപകടം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

എറണാകുളം: വടക്കാഞ്ചേരി ബസപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നാളെ ഹാജരാകണം. കോടതി നിരോധിച്ച ഫ്ലാഷ് ലൈറ്റുകളും, ശബ്ദ സംവിധാനങ്ങളും വാഹനത്തിൽ ഉപയോഗിച്ചിരുന്നു.

ആരാണ് ബസ്സിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് കോടതി ചോദിച്ചു. അപകടത്തെക്കുറിച്ച് പൊലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്.

ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പിജി അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്. കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചമുള്ള ടൂറിസ്റ്റ് ബസുകളുടെ പ്രവർത്തനം റോഡിലെ മറ്റ് വാഹനങ്ങളെ അപകടത്തിലാക്കുമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ കോടതി ബസുകൾക്ക് രൂപമാറ്റം വരുത്തുന്നത് നിരോധിച്ചിരുന്നു.

Read Previous

ഇന്ത്യയിൽ 2,529 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി

Read Next

പോപ്പുലര്‍ ഫ്രണ്ട് നിരോധനം വിലയിരുത്താന്‍ ട്രൈബ്യൂണലിനെ നിയമിച്ചു