വടക്കഞ്ചേരി അപകടം; കെഎസ്ആർടിസി ഡ്രൈവറുടെ ഭാഗത്തും വീഴ്ചയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കും ഗുരുതര വീഴ്ച പറ്റിയതായി നാറ്റ്പാക് (നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്‍റർ) റിപ്പോർട്ട്. അമിത വേഗതയിലായിരുന്ന കെ.എസ്.ആർ.ടി.സി പെട്ടെന്ന് വേഗത കുറയുകയും ഡ്രൈവർ റോഡിന് നടുവില്‍ വാഹനം നിർത്തുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

ലൈൻ ട്രാഫിക് പാലിക്കാതെ കെ.എസ്.ആർ.ടി.സി റോഡിൽ നിർത്തിയതാണ് അപകടത്തിന് പ്രധാന കാരണമെന്നും ഇത് അനധികൃതമായി കണക്കാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവറാണ് അപകടത്തിന് പ്രധാന ഉത്തരവാദിയെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. കെ.എസ്.ആർ.ടി.സി പെട്ടന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമെന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോനും മുൻപ് ആരോപിച്ചിരുന്നു.

K editor

Read Previous

വയറുവേദനയുമായി ആശുപത്രിയിലെത്തിയ 17കാരി ശുചിമുറിയിൽ പ്രസവിച്ചു

Read Next

ബിജെപി നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെ; ഏകീകൃത സിവിൽകോഡ് നടപ്പാക്കണമെന്ന് കെജ്രിവാൾ