ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി യു.യു.ലളിത് നിയമിതനായി

ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജി യു.യു.ലളിതിനെ ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിച്ചു. പ്രസിഡന്‍റ് ദ്രൗപദി മുർമു ആണ് നിയമന ഉത്തരവിൽ ഒപ്പുവച്ചത്. ഈ മാസം 27ന് യു.യു ലളിത് ചുമതലയേൽക്കും.

ഇന്ത്യയുടെ 49ാമത് ചീഫ് ജസ്റ്റിസാണ് ഉദയ് ഉമേഷ് ലളിത്. ലളിത്. നവംബർ എട്ടിന് അദ്ദേഹം വിരമിക്കും. 74 ദിവസം അദ്ദേഹം ഭരണത്തിലുണ്ടാകും. നിലവിലെ ചീഫ് ജസ്റ്റിസ് എൻ.വി രമണ ഓഗസ്റ്റ് 26ന് വിരമിക്കും. യു.യു. ലളിതിന്റെ പേരാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് എൻ.വി. രമണ നാമനിർദേശം ചെയ്തത്.

K editor

Read Previous

പാളം കടക്കാന്‍ പെടാപ്പാട്;  രക്ഷിതാക്കള്‍ ആശങ്കയില്‍

Read Next

ബസ്സുടമ പേരൂർ ബാലകൃഷ്ണൻ അന്തരിച്ചു