‘എല്ലാ കരുത്തും ഉപയോഗിക്കുക’; കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തോട് മോദി

എല്ലാ ശക്തിയുമെടുത്ത് മത്സരിക്കാൻ കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തോട് മോദി.

ജൂലൈ 28 മുതൽ ഓഗസ്റ്റ് 8 വരെ ബര്‍മിങ്ങാമില്‍ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രഖ്യാപിച്ചിരുന്നു.

215 അത്ലറ്റുകളും 107 ഉദ്യോഗസ്ഥരും ഉൾപ്പെടെ 322 പേരാണ് സംഘത്തിലുള്ളത്. ഈ വർഷത്തെ ഗെയിംസിനായി ഞങ്ങളുടെ ഏറ്റവും ശക്തമായ സംഘത്തെ അയയ്ക്കുകയാണെന്ന് ഐഒഎ സെക്രട്ടറി ജനറൽ രാജീവ് മേത്ത പറഞ്ഞു.

Read Previous

ഒളിമ്പ്യന്‍ പി.ടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

Read Next

അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ ‘ഗന്ധ ഗുഡി’ ഒക്ടോബർ 28 ന് തിയേറ്ററുകളിൽ