ഇന്ത്യൻ വിദ്യാർഥികളെ കൈനീട്ടി സ്വാഗതം ചെയ്ത് അമേരിക്ക

ന്യൂഡല്‍ഹി: മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അമേരിക്ക റെക്കോർഡ് വിസ അനുവദിച്ചിട്ടുണ്ട്. ഈ വർഷം 82,000 വിസകളാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നൽകിയത്. ഇതോടെ യുഎസിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികളിൽ 20 ശതമാനവും ഇന്ത്യൻ വിദ്യാർത്ഥികളായി. അമേരിക്ക ഏറ്റവും കൂടുതൽ സ്റ്റുഡന്‍റ് വിസകൾ നൽകിയ രാജ്യം കൂടിയാണ് ഇന്ത്യ.

കോവിഡ് -19 മഹാമാരി കാരണം സമീപ വർഷങ്ങളിൽ സ്റ്റുഡന്‍റ് വിസകൾ നൽകുന്നതിൽ കാലതാമസം നേരിട്ടിരുന്നു. ഈ വർഷം ഇന്ത്യയിൽ അനുവദിച്ച സ്റ്റുഡന്‍റ് വിസകളുടെ എണ്ണം മറ്റ് വർഷങ്ങളിൽ അനുവദിച്ചതിനേക്കാൾ വളരെ കൂടുതലാണ്,” ഇന്ത്യയിലെ യുഎസ് ചാര്‍ജ് ഡി അഫയേഴ്‌സ് പാട്രിഷ്യ ലാസിന പറഞ്ഞു.

ന്യൂഡൽഹിയിലെ യുഎസ് എംബസിയും ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലെ യുഎസ് കോൺസുലേറ്റുകളും ഇത്തവണ സ്റ്റുഡന്‍റ് വിസകൾക്ക് വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ട്. മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ലഭിച്ച എല്ലാ അപേക്ഷകളും വേഗത്തിൽ പൂർത്തിയാക്കി. അർഹരായ വിദ്യാർത്ഥികൾ എത്രയും വേഗം അവരുടെ സർവകലാശാലകളിൽ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് ഊന്നൽ നൽകുന്നതെന്ന് ഇന്ത്യയിലെ യുഎസ് പ്രതിനിധികൾ പറഞ്ഞു.

K editor

Read Previous

ലോകകപ്പ് ഫുട്ബോൾ; ഹയാ കാർഡുള്ളവർക്ക് 3 പേരെ കൂടെ കൂട്ടാം

Read Next

രാജ്പഥ് ഇന്ന് മുതൽ കര്‍ത്തവ്യപഥ്