ഋഷഭ് പന്തുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൈകൂപ്പി മാപ്പ് പറഞ്ഞ് ഉര്‍വശി റൗട്ടേല

ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തുമായി ബന്ധപ്പെട്ട വിവാദത്തിൽ മാപ്പ് പറഞ്ഞ് ബോളിവുഡ് നടി ഉർവശി റൗട്ടേല.
ഒരു അഭിമുഖത്തിലാണ് ഉര്‍വശി ഇന്ത്യന്‍ താരത്തോട് മാപ്പ് പറഞ്ഞത്. “എന്ത് പറയണമെന്ന് എനിക്കറിയില്ല. എന്നോട് ക്ഷമിക്കണം,” ഉർവശി കൈകൾ കൂപ്പി വീഡിയോയിൽ പറയുന്നു.

റിഷഭ് പന്ത് തന്‍റെ കാമുകനാണോ എന്ന ചോദ്യത്തിന് പ്രതികരിക്കാൻ താൽപര്യമില്ലെന്നായിരുന്നു ഉർവശിയുടെ മറുപടി. സോഷ്യൽ മീഡിയയിൽ പന്തുമായുള്ള അസ്വാരസ്യങ്ങളെ കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നും നടി വ്യക്തമാക്കി. “അതിനെക്കുറിച്ച് എനിക്ക് അധികമൊന്നും പറയാനില്ല. പോസിറ്റീവായ സാഹചര്യമാണ് വേണ്ടത്. അതുകൊണ്ട് ആരെക്കുറിച്ചും മോശമായി സംസാരിക്കരുത്.” ഉർവശി പറഞ്ഞു.

Read Previous

ചൈനയ്ക്ക് കോവിഡ് വാക്സിൻ വിതരണം ചെയ്യാൻ തയ്യാറാണെന്ന് മോഡേണ സിഇഒ

Read Next

മധു വധക്കേസിൽ വീണ്ടും കൂറുമാറ്റം