ജെഡിയു വിട്ട് ഉപേന്ദ്ര ഖുശ്വാഹ; പുതിയ പാർട്ടി രൂപീകരിച്ചു

പട്ന: ജനതാദൾ(യു) പാർട്ടിയിൽ നിന്ന് രാജിവച്ച ഉപേന്ദ്ര ഖുശ്വാഹ രാഷ്ട്രീയ ലോക് ജനതാദൾ രൂപീകരിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ഖുശ്വാഹ ജെഡിയു വിട്ടത്. ഖുശ്വാഹയുടെ ജെ.ഡി.യുവിലെ അനുയായികൾ യോഗം ചേർന്ന് പുതിയ പാർട്ടി പ്രഖ്യാപിക്കുകയായിരുന്നു. ഖുശ്വാഹയെ പാർട്ടിയുടെ ദേശീയ പ്രസിഡന്‍റായും നിയോഗിച്ചു.

ആർജെഡി നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവാണ് തന്റെ മുഖ്യമന്ത്രി സ്ഥാനത്തുള്ള പിൻഗാമിയെന്ന് നിതീഷ് കുമാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. മന്ത്രിസഭാ പുനഃസംഘടനയിൽ തേജസ്വി യാദവിന് തുല്യമായി ഉപമുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന ഖുശ്വാഹയുടെ ആവശ്യവും നിതീഷ് നിരസിച്ചു.

Read Previous

സാമ്പത്തിക ഇടപാടുകൾ; ഫഹദ് ഫാസിലിന്‍റെ മൊഴിയെടുത്ത് ആദായ നികുതി വകുപ്പ്

Read Next

ലണ്ടനിൽ എമർജൻസി ലാൻഡിങ് നടത്തി ന്യൂയോർക്ക് – ന്യൂഡൽഹി വിമാനം