ലുലു മാളിലെ നമസ്കാരവുമായി ബന്ധപ്പെട്ട് യുപി പോലീസ് അഞ്ചാമത്തെ അറസ്റ്റ് രേഖപ്പെടുത്തി

ലഖ്‌നൗ: ഉത്തർപ്രദേശിൽ പുതുതായി തുറന്ന ലുലു മാളിൽ നിയമവിരുദ്ധമായി നമസ്കാരം നടത്തിയ സംഭവത്തിൽ ഒരാളെ കൂടി ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

ലഖ്നൗവിലെ ചൗപതിയ സ്വദേശിയായ മുഹമ്മദ് ആദിൽ എന്നയാളാണ് അറസ്റ്റിലായതെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (സൗത്ത്) രാജേഷ് കുമാർ ശ്രീവാസ്തവ പറഞ്ഞു.

നേരത്തെ ഹിന്ദുത്വ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹിന്ദുക്കളായ ഏതാനും പേര്‍ ചേര്‍ന്ന് സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കാന്‍ വേണ്ടിയാണ് നമസ്‌കാരം നടത്തിയതെന്ന വസ്തുതകള്‍ നിലനില്‍ക്കെയാണ് കേസില്‍ അഞ്ചാമനായി മുഹമ്മദ് ആദില്‍ എന്ന യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Read Previous

ബിജു മേനോന്റെ ‘ഒരു തെക്കന്‍ തല്ലു കേസ്’ ടീസര്‍ പുറത്ത്

Read Next

പാർലമെന്റിൽ വനിതാ സംവരണത്തിനുള്ള ബിൽ: ‘ബിജെപി മുന്നോട്ടു വന്നാൽ സിപിഐ പിന്തുണയ്ക്കും’