രാജ്യത്തിന്‍റെ സംസ്കാരം തുളുമ്പുന്ന പദ്ധതിയുമായി യു.പി സർക്കാരിൻ്റെ ഭക്ഷ്യത്തെരുവ്

യു. പി: ഇന്ത്യൻ സംസ്കാരത്തിൽ ഭക്ഷണത്തിന്‍റെ പ്രാധാന്യം ഒട്ടും ചെറുതല്ല. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും അതിന്‍റേതായ വിഭവങ്ങളുണ്ട്. അതിൽ ധാരാളം പ്രാദേശിക വൈവിധ്യങ്ങളുണ്ട്. വിഭവങ്ങളുടെ തയ്യാറെടുപ്പ് ഓരോ രാജ്യത്തിന്‍റെയും സംസ്കാരവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യയിലെ ആ വൈവിധ്യമാർന്ന ഭക്ഷണത്തെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഉത്തർപ്രദേശ് സർക്കാർ തയ്യാറെടുക്കുകയാണ്. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പട്ടണങ്ങളിലും ഭക്ഷണ തെരുവുകൾ സ്ഥാപിക്കാനാണ് സർക്കാർ പദ്ധതി.

ഭക്ഷ്യ സ്റ്റാളുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി പിടിഐ റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിഭവങ്ങൾ ലഭ്യമാകുന്ന തരത്തിലായിരിക്കും ഭക്ഷണ സ്റ്റാളുകൾ.

വിവിധ സംസ്ഥാനങ്ങളിലെ പാചകരീതികൾ അറിയാനും അവ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനും ഈ ഭക്ഷണ സ്റ്റാളുകൾ സഹായിക്കുമെന്ന് ഉത്തർപ്രദേശ് സാംസ്കാരിക വകുപ്പ് ലഖ്നൗവിൽ സംഘടിപ്പിച്ച പരിപാടിയിൽ യോഗി ആദിത്യനാഥ് പറഞ്ഞു. തമിഴ്നാട്, പഞ്ചാബ്, കേരളം, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ജനങ്ങൾക്ക് എന്താണ് വേണ്ടതെന്ന് മനസ്സിലാകും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിഭവങ്ങൾ മാത്രമല്ല, ഓരോ സംസ്ഥാനത്തിനകത്തു നിന്നുള്ള പ്രാദേശിക വിഭവങ്ങളും ഭക്ഷണ സ്റ്റാളുകളിൽ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

K editor

Read Previous

ഡൽഹിയിൽ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് മത്സരിക്കാനൊരുങ്ങി ബിജെപി

Read Next

മമ്മൂട്ടി നായകനാകുന്ന മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ ചിത്രത്തിൻ്റെ ചിത്രീകരണത്തിന് തുടക്കം