അസാധാരണ നീക്കം; മന്ത്രി കെ.എൻ.ബാലഗോപാലിനെ മാറ്റണമെന്ന് ഗവർണർ

വി.സിമാരുടെ കൂട്ട രാജി ആവശ്യപ്പെട്ട ഗവര്‍ണര്‍ മറ്റൊരു അസാധാരണ നടപടിയുമായി രംഗത്ത്. ധനമന്ത്രി കെ എം ബാലഗോപാലിനെ നീക്കണമെന്നാണ് ഇത്തവണ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ധനമന്ത്രിയില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അതിനാല്‍ ധനമന്ത്രി കെ എം ബാലഗോപാലിനെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരിക്കുകയാണ്.

തനിക്ക് എതിരെ പരസ്യ പ്രസ്താവന നടത്തിയ കെ എൻ ബാലഗോപാൽ മന്ത്രിയായി തുടരുന്നതിൽ ഗവർണർ അപ്രീതി രേഖപ്പെടുത്തി. യുപിയിൽ ഉള്ളവർക്ക് കേരളത്തിലെ കാര്യം മനസ്സിലാക്കാൻ സാധിക്കില്ലെന്ന ബാലഗോപാലിന്റെ പ്രസ്താവന ദേശീയതയെ പോലും ചോദ്യം ചെയ്യുന്നതാണ് എന്ന് ഗവർണറുടെ കത്തിൽ പറയുന്നു. രാജ്യദ്രോഹപരമായ പരാമര്‍ശമാണ് ഇതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. എന്നാൽ ഗവർണറുടെ ആരോപണത്തിൽ കഴമ്പില്ലെന്ന മറുപടി ഇന്നു മുഖ്യമന്ത്രി നൽകി.

K editor

Read Previous

യുഎഇയിലെ സ്വകാര്യ മേഖലയില്‍ തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധനവ്

Read Next

വിവാഹമോചനക്കേസില്‍ അനുകൂലവിധിയില്ല; ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് യുവാവ്