ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: മലയാളികളുടെ അഭയകേന്ദ്രമെന്ന് കരുതപ്പെടുന്ന കേരള ഹൗസിൽ പൊതുജനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധവുമായി ഡൽഹി മലയാളി സമൂഹം. കാന്റീനിൽ വരുന്നവരെ പിൻവാതിലിലൂടെ മാത്രം ഭക്ഷണം കഴിക്കാൻ അനുവദിക്കുന്നതും മലയാളികളോട് വിവേചനപരമായ നിലപാട് സ്വീകരിക്കുന്നതും അംഗീകരിക്കാനാവില്ലെന്നും കൂട്ടായ്മ പ്രസ്താവനയിൽ പറഞ്ഞു. വിവേചനത്തിനെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് കൂട്ടായ്മയുടെ മാനേജിംഗ് ട്രസ്റ്റി ഡോ. രമ പറഞ്ഞു.
വിവിധ ആവശ്യങ്ങൾക്കായി കേരളത്തിൽ നിന്ന് തലസ്ഥാനത്തേക്ക് വരുന്നവർക്കുള്ള കേരള സർക്കാരിന്റെ ഔദ്യോഗിക കേന്ദ്രമാണ് കേരള ഹൗസ്. എന്നാൽ കേരളാ ഹൗസിലേക്ക് പിന്നിലൂടെ മാത്രമേ കടക്കാൻ പാടുള്ളൂ എന്ന ജനദ്രോഹപരവും മലയാളികൾക്ക് നാണക്കേടുണ്ടാക്കുന്നതുമായ ഒരു നിയമം അടുത്തിടെ കൊണ്ടുവന്നിരിക്കുന്നു. ശ്രീനാരായണഗുരു ജനിച്ച കേരളത്തിലെ സർക്കാരിന്റെ ഡൽഹി ഭവനത്തിൽ മലയാളികൾക്ക് തൊട്ടുകൂടായ്മ നിർബന്ധമാക്കിയിട്ടുണ്ട്. മലയാളികൾക്ക് പ്രയോജനം ലഭിച്ചില്ലെങ്കിൽ അത് എങ്ങനെ കേരള ഹൗസാകും? ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്നവർ അനാവശ്യ നിയമങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് പ്രാകൃതമാണ്. അത് അംഗീകരിക്കാൻ ഇവിടത്തെ മലയാളികൾ തയ്യാറല്ല. കേരള ഹൗസ് ഓരോ മലയാളിയുടെയും അവകാശമാണ്. അത് തടഞ്ഞുവയ്ക്കാൻ ആർക്കും അവകാശമില്ല. എവിടെയാണ് ഈ നിയമങ്ങൾ പറയുന്നത്? പണവുമായി ഭക്ഷണം കഴിക്കാൻ വരുന്നവരും ജനപ്രതിനിധികളെ കാണാൻ വരുന്നവരും പിൻവാതിലിലൂടെ പോകണമെന്ന് പറയുന്നത് തികച്ചും ലജ്ജാകരമാണ്. ഈ വിവേചനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് ഡൽഹി മലയാളി സമൂഹം പ്രസ്താവനയിൽ പറഞ്ഞു.