ഉണ്ണി മുകുന്ദൻ നായകനായ ‘ഷെഫീക്കിന്റെ സന്തോഷം’ വേള്‍ഡ് ടെലിവിഷൻ പ്രീമിയറിന്

ഉണ്ണി മുകുന്ദൻ നായകനായ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് മോശമല്ലാത്ത പ്രതികരണം ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ വേൾഡ് ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചിരിക്കുകയാണ്.

‘ഷെഫീക്കിന്റെ സന്തോഷം’ സൂര്യ ടിവിയിൽ വേള്‍ഡ് പ്രീമിയര്‍ ചെയ്യും. ഞായറാഴ്ച വൈകീട്ട് 5.30നാണ് സംപ്രേഷണം. കൂടെയുള്ളവരുടെ സന്തോഷത്തെ സ്വന്തം സന്തോഷമായി കാണുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതം പറയുന്ന സിനിമയാണ് ‘ഷെഫീക്കിന്റെ സന്തോഷം’. വളരെയധികം ആത്മാർത്ഥതയും സ്നേഹവും കാണിക്കുന്നവരുടെ ജീവിതത്തിൽ വരുന്ന തിരിച്ചടികളിലൂടെ കഥ പറയുമ്പോൾ തന്നെ പ്രേക്ഷകർക്ക് കഥയുമായി കണക്റ്റുചെയ്യാൻ കഴിയും എന്നതാണ് ചിത്രത്തെ വേറിട്ടു നിർത്തുന്നത്.

ഉണ്ണി മുകുന്ദൻ ഫിലിംസിന്‍റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. റിയലിസ്റ്റിക് ഫാമിലി എന്‍റർടെയ്നർ വിഭാഗത്തിലാണ് ചിത്രം പുറത്തിറങ്ങിയത്. വിനോദ് മംഗലത്ത് ആണ് പ്രൊഡക്ഷൻ കൺട്രോളർ. ചിത്രത്തിന്‍റെ എഡിറ്റർ നൗഫൽ അബ്ദുള്ള.

K editor

Read Previous

പുല്‍വാമയില്‍ ഭീകരരുടെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു

Read Next

‘ജയ ജയ ജയ ജയ ഹേ’ ടെലിവിഷൻ പ്രിമിയറിന്; സംപ്രേഷണം ഇന്ന് വൈകിട്ട്