ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
‘മേപ്പടിയാൻ’ സംവിധായകൻ വിഷ്ണു മോഹന് ബെൻസിന്‍റെ ചെറിയ എസ്‍യുവി നൽകി ഉണ്ണി മുകുന്ദൻ. ചിത്രം ഒരു വലിയ വിജയമായിരുന്നു. നിരവധി അവാർഡുകളും നേടി. നിർമ്മാതാവ് കൂടിയായ ഉണ്ണി മുകുന്ദൻ, അൽപം വൈകി പോയെന്നും ഇത് കേവലമൊരു സമ്മാനമല്ല മറിച്ച് നിങ്ങളുടെ കഠിനാധ്വാനത്തിന് അർഹിക്കുന്ന അംഗീകാരമാണെന്നും സോഷ്യൽ മീഡിയയിൽ പറഞ്ഞു.
പ്രീമിയം സെക്കൻഡ് ഹാൻഡ് കാർ വിതരണക്കാരായ റോയൽ ഡ്രൈവിൽ നിന്നാണ് ഉണ്ണി മുകുന്ദൻ വിഷ്ണുവിനായി മെഴ്സിഡസ്-ബെൻസ് ജിഎൽഎ 200 എന്ന ചെറിയ എസ്‌യുവി തിരഞ്ഞെടുത്തത്. മേപ്പടിയാൻ്റെ അവാർഡ് നേട്ടത്തിനൊപ്പം എസ്‍യുവിയുടെ താക്കോൽ കൈമാറുന്ന ചിത്രവും ഉണ്ണി പങ്കുവച്ചിട്ടുണ്ട്.
മെഴ്സിഡസ്-ബെൻസ് നിരയിലെ ഏറ്റവും ചെറിയ എസ്‌യുവിയാണ് ജിഎൽഎ. പെട്രോൾ, ഡീസൽ എഞ്ചിനുകളിലാണ് കാർ ലഭ്യമാവുക. ഇവയിൽ ഏതാണ് വിഷ്ണുവിന് സമ്മാനമായി നൽകിയതെന്ന് വ്യക്തമല്ല. 1.4 ലിറ്റർ പെട്രോൾ, 2 ലിറ്റർ ഡീസൽ എഞ്ചിനുകളാണ് ജിഎൽഎയുടെ പുതിയ മോഡലിന് കരുത്തേകുന്നത്. പെട്രോൾ എൻജിൻ 163 എച്ച്പി പവറും ഡീസൽ എൻജിൻ 190 ബിഎച്ച്പി പവറും ഉത്പാദിപ്പിക്കുന്നു. ഏകദേശം 44.90 ലക്ഷം രൂപ മുതലാണ് പുതിയ വാഹനത്തിന്‍റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്.