യുഏഇ ബാങ്കിൽ നിന്ന് 2.70 കോടി തട്ടിയെടുത്ത വെള്ളിക്കോത്ത് സ്വദേശിക്കെതിരെ കേസ്

കാഞ്ഞങ്ങാട്: യുഏഇ ബാങ്കിൽ നിന്നും കോടികൾ കടമെടുത്ത് മുങ്ങിയ വെള്ളിക്കോത്ത് സ്വദേശിക്കെതിരെയുള്ള പരാതിയിൽ ഹോസ്ദുർഗ്ഗ് പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. വെള്ളിക്കോത്ത് സ്വദേശിയായ നാരായണൻ പാലക്കീലാണ് 50, യുഏഇയിലെ അറബ് ബാങ്കിൽ നിന്നും 3 കോടി ഇന്ത്യൻ രൂപയ്ക്ക് സമാനമായ 15 ലക്ഷം ദിർഹം കടമെടുത്ത് ബാങ്കിനെ കബളിപ്പിച്ചത്.

2014 ഓഗസ്റ്റ് 31 നാണ് നാരായണൻ യുഏ.ഇ ബാങ്കിൽ നിന്നും 15 ലക്ഷം യുഏഇ ദിർഹം കടമെടുത്തത്. വായ്പാ തുകയിൽ ഒന്നര ലക്ഷം ദിർഹം മാത്രം തിരികെ അടച്ച ശേഷം ഇദ്ദേഹം നാട്ടിലേക്ക് മുങ്ങുകയായിരുന്നു. ബാക്കിയുള്ള പതിമൂന്നര ലക്ഷം ദിർഹം തിരികെ ലഭിക്കാത്തതിനെത്തുടർന്നാണ് യുഏഇ അറബ് ബാങ്കിനു വേണ്ടി തൃശൂർ കൈപ്പമംഗലത്തെ പി.എസ് അസിൻ ഹോസ്ദുർഗ്ഗ് പോലീസിൽ പരാതി കൊടുത്തത്.

LatestDaily

Read Previous

ഷാർജയിൽ 83 കോടി തട്ടിയെടുത്ത തൃക്കരിപ്പൂർ സ്വദേശിക്കെതിരെ കേസ്

Read Next

ഫാഷൻ ഗോൾഡ് അന്വേഷണം നിലച്ചു