അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനി ഫൈസറിനെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കോവിഡ് വാക്സിന് വേണ്ടി സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ ഫൈസർ ശ്രമിച്ചു. വിപരീത ഫലമുണ്ടായാൽ ഉത്തരവാദിത്തമില്ലെന്ന നിബന്ധന ഉണ്ടാക്കാനും കമ്പനി ശ്രമിച്ചു.

കോവിഡ് കാലത്ത് വിദേശ വാക്സിൻ വാങ്ങാനായി കോൺഗ്രസും സമ്മർദ്ദം ചെലുത്തി. രാഹുൽ ഗാന്ധി, ചിദംബരം, ജയറാം രമേശ് തുടങ്ങിയവർ വിദേശ വാക്സിനായി വാദിച്ചിരുന്നു. ഫൈസർ വാക്സിന്‍റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറുന്ന കമ്പനി സിഇഒ ആൽബർട്ട് ബൗർലയുടെ ട്വീറ്റും ചന്ദ്രശേഖർ പങ്കുവച്ചു.

രാജ്യത്ത് ആദ്യ കോവിഡ് തരംഗം ഉണ്ടായപ്പോൾ വാക്സിൻ ഉപയോഗവുമായി ബന്ധപ്പെട്ട നിയമ പരിരക്ഷയുടെ പേരിൽ കേന്ദ്രവും യുഎസ് ഫാർമ കമ്പനിയും തമ്മിലുള്ള ചർച്ചകൾ നിലച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അവരുടെ നിബന്ധനകൾ അംഗീകരിക്കാൻ ഫൈസർ കമ്പനി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയായിരുന്നുവെന്ന് ആളുകൾ ഓർക്കണം. വിപരീത സാഹചര്യമുണ്ടായാൽ കമ്പനി ഉത്തരവാദികളല്ലെന്ന് വ്യവസ്ഥ ചെയ്യാൻ ശ്രമിച്ചു എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

K editor

Read Previous

ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ആരോപണം; പി ടി ഉഷക്ക് കത്തയച്ച് ഗുസ്തി താരങ്ങൾ

Read Next

പാർലമെന്‍റ് മന്ദിരത്തിന്‍റെ രേഖാചിത്രങ്ങൾ പങ്കുവെച്ച് സർക്കാർ; ഉദ്ഘാടനം ഈ വർഷം മാർച്ചിൽ