റിപ്പോര്‍ട്ടര്‍ ചാനല്‍ കെ.സുധാകരനോട് മാപ്പുപറഞ്ഞതായി കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റിനെതിരേ വ്യാജവാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ ചാനല്‍ പരസ്യമായി മാപ്പുരേഖപ്പെടുത്തി 2 ദിവസം ചാനലിൽ സ്ക്രോൾ ചെയ്തിട്ടുണ്ടെന്ന് വാര്‍ത്താവിതരണമന്ത്രി മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ ലോക്സഭയിൽ പറഞ്ഞു.

ചാനലിനെതിരെ ലഭിച്ച പരാതികൾ പരിശോധിച്ചതിൽ കേബിൾ ടെലിവിഷൻ നെറ്റ്വർക്ക് (റെഗുലേഷൻ) ആക്ട് 1995 ലെ വ്യവസ്ഥകൾ ലംഘിച്ചതായി കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് മാപ്പ് പറയാൻ കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്. റിപ്പോർട്ടർ ചാനലിനെതിരായ നടപടിയെ കുറിച്ചുള്ള സുധാകരന്‍റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റിപ്പോർട്ടർ ചാനലിനും എംഡിക്കും നോട്ടീസ് അയച്ചിട്ടുണ്ടെന്നും കേസുമായി മുന്നോട്ട് പോകുമെന്നും സുധാകരൻ പറഞ്ഞു.

K editor

Read Previous

ചെസ് കളി വളരെ ഇഷ്ട്ടമാണ്: ചെസ്സിനോടുള്ള ഇഷ്ടം വെളിപ്പെടുത്തി രജനീ കാന്ത്

Read Next

കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റിന് ഇന്ന് അരങ്ങേറ്റം