ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: കഴിഞ്ഞ ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയിലെ നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനമായി കുറഞ്ഞതായി സർവേ. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സർവേ ആരംഭിച്ചതിന് ശേഷമുള്ള രാജ്യത്തെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മാ നിരക്കാണിത്. 2021 ഏപ്രിൽ-ജൂൺ പാദത്തിൽ, നഗരപ്രദേശങ്ങളിൽ 15 വയസ്സിന് മുകളിലുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 12.6 ശതമാനമായിരുന്നു. കഴിഞ്ഞ നാല് പാദങ്ങളിലും ഇത് ക്രമാനുഗതമായി കുറഞ്ഞു. 2021 ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഇത് 9.8 ശതമാനമായിരുന്നു.
2021 ഒക്ടോബർ-ഡിസംബർ കാലയളവിൽ ഇത് 8.7 ശതമാനവും 2022 ജനുവരി-മാർച്ച് പാദത്തിൽ 8.2 ശതമാനവുമായിരുന്നു. മൊത്തം 44,660 നഗര കുടുംബങ്ങളെയാണ് സർവേയ്ക്കായി തിരഞ്ഞെടുത്തത്.