രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കുന്നു; ഒരു മാസത്തിനിടെ 1% വർദ്ധനവ്

ന്യൂഡൽഹി: ദീപാവലി സമയത്തും രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കുന്നു. ദീപാവലിയോടനുബന്ധിച്ച് രാജ്യത്തുടനീളം ബിസിനസുകളും വിൽപ്പനയും നടക്കുന്നുണ്ടെങ്കിലും, അത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ല. സെന്‍റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ) യുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ മാസം 6.43 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് ഇപ്പോൾ 7.77 ശതമാനമാണ്.

ഈ മാസം ആദ്യം മുതൽ തൊഴിലില്ലായ്മ നിരക്ക് വർധിച്ച് കൊണ്ടിരിക്കുകയാണ്. ദീപാവലിക്ക് പത്ത് ദിവസം മുമ്പ് തൊഴിലില്ലായ്മ ഏഴ് ശതമാനം കടന്നിരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നഗരങ്ങളിൽ 7.53 ശതമാനവും ഗ്രാമീണ മേഖലയിൽ 7.89 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. ഈ ആഴ്ച ആദ്യം, രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 8 ശതമാനത്തിനടുത്തായിരുന്നു. ഓഗസ്റ്റിൽ രേഖപ്പെടുത്തിയ 8.3 ശതമാനം തൊഴിലില്ലായ്മ നിരക്ക് 12 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു.

ഈ വിഷയത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. പൊതുമുതൽ കൊള്ളയടിക്കുന്നതും സമ്പന്നർക്ക് നികുതി ഇളവുകൾ നൽകുന്നതും സുഹൃത്തുക്കളുടെ കടങ്ങൾ എഴുതിത്തള്ളുന്നതുമാണ് മോദി സർക്കാരിന്റെ യഥാർത്ഥ സ്വഭാവമെന്ന് യെച്ചൂരി ആരോപിച്ചു.

K editor

Read Previous

സ്കൂൾ ബാഗിന്റെ ഭാരം കുട്ടികൾക്ക് താങ്ങാനാകുന്നില്ല; നിർദേശവുമായി മുഖ്യമന്ത്രി

Read Next

എഡ് ഷീറന്റെ പാട്ടുകള്‍ മോഷ്ടിച്ച് ഡാര്‍ക്ക് വെബ്ബില്‍ വിറ്റു; പ്രതിക്ക് തടവ് ശിക്ഷ