അബോധാവസ്ഥയിൽ കണ്ട നളന്ദ റിസോർട്ട് ജീവനക്കാരൻ മരണപ്പെട്ടു

കാഞ്ഞങ്ങാട് :  അബോധാവസ്ഥയിൽ കണ്ട നീലേശ്വരം ഗോകുലം നളന്ദ റിസോർട്ട് അക്കൗണ്ടന്റ്  ആശുപത്രിയിൽ മരണപ്പെട്ടു. തലശ്ശേരി കാവുംഭാഗം സ്വദേശി ഷാജിയെയാണ് 53, കണിച്ചിറയിലെ താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടത്. രാവിലെ ജോലിക്കെത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ താമസ സ്ഥലത്തെത്തി അന്വേഷിച്ചപ്പോൾ, വീട് അകത്ത് നിന്നും പൂട്ടിയതായി കണ്ടെത്തി. ശബ്ദം കേൾക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടത്. നീലേശ്വരത്തെ സ്വകാര്യാശുപത്രിയിലും പിന്നീട് പരിയാരം  മെഡിക്കൽ കോളേജാശുപത്രിയിലുമെത്തിച്ചുവെങ്കിലും, മരണപ്പെട്ടു.

Read Previous

ഗർഭിണിയായ കംപ്യൂട്ടർ വിദ്യാർത്ഥിനിയെ കാഞ്ഞങ്ങാട്ട് ബസ്ക്ലീനറും ,ഒാട്ടോഡ്രൈവറും പീഡിപ്പിച്ചു

Read Next

ശുദ്ധ കുടിവെള്ളത്തിന് കളങ്കമില്ലാത്ത കാൽവെയ്പ്പ്