ഗവർണറിൽ നിന്നുണ്ടാകുന്നത് സമനിലവിട്ട പെരുമാറ്റം; എ.എ റഹീം

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി രാജ്യസഭാ എംപി എ.എ റഹീം. ഗവർണർ ഇങ്ങനെയാകരുതെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് കൂടിയായ റഹീം പറഞ്ഞു. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറെ ക്രിമിനൽ എന്ന് വിളിച്ചത് അങ്ങേയറ്റം അപലപനീയമാണ്. അസന്തുലിതമായാണ് ഗവർണർ പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമചിത്തതയോടെ ചിന്തിക്കുന്ന ഒരാളിൽ നിന്ന് അത്തരമൊരു പ്രതികരണം ഉണ്ടാകില്ലെന്നും എ എ റഹീം ആരോപിച്ചു. ഉയർന്ന ഭരണഘടനാ പദവി വഹിക്കുന്ന ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് നിലവാരമില്ലാത്ത പ്രതികരണങ്ങൾ ഒരിക്കലും ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും റഹീം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Read Previous

ബിജെപിക്ക് ബദലായി പുതിയ പാര്‍ട്ടി രൂപീകരിച്ച് ശങ്കര്‍സിങ് വഗേല

Read Next

സൗജന്യ ഓണക്കിറ്റ് വിതരണം ; നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും