യു. എൻ ദൗത്യസംഘത്തിൽ മലയാളി; നീലേശ്വരം ബന്ധം

കാഞ്ഞങ്ങാട്:  ഐക്യരാഷ്ട്ര സഭയുടെ  ഇന്ത്യൻ ദൗത്യ സംഘത്തിൽ മലയാളി സാന്നിധ്യം.

ഐക്യരാഷ്ട്രസഭ ഇന്ത്യൻ പെർമനന്റ്  മിഷനിലാണ് പാലക്കാട് രാമശ്ശേരി സ്വദേശിയായ മലയാളിയും ഉൾപ്പെട്ടിരിക്കുന്നത്.

വിദേശകാര്യ മന്ത്രാലയത്തിലെ ഫോറിൻ സെക്യൂരിറ്റി ഓഫീസ് ഡയറക്ടറായ ആർ. മധുസൂദനനാണ്  ഇന്ത്യയിൽ  നിന്നുള്ള യു.എൻ ദൗത്യ സംഘത്തിലെ ഏക മലയാളി. 2007 ബാച്ചിലെ  ഐ എഫ് എസുകാരനായ ഇദ്ദേഹത്തെ ദൗത്യ സംഘത്തിലെ കൗൺസിലർ ആയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.  3 വർഷമാണ് സേവന കാലാവധി.

സേവനകാലയളവിന്റെ ഭൂരിഭാഗവും  ചൈനയിലെ ബീജിങിലായിരുന്ന മധുസൂദനൻ കഴിഞ്ഞ വർഷം ചൈനീസ്  പ്രസിഡന്റ് ഇന്ത്യ സന്ദർശിച്ചപ്പോൾ പ്രധാന മന്ത്രി നരേന്ദ്രമോദിയുമായി ആശയവിനിമയം  നടത്തിയിരുന്നത് ഇദ്ദേഹം വഴിയാണ്. മധുസൂദനൻ ചൈനീസ് ഭാഷ അനായാസമായി കൈകാര്യം ചെയ്യും.  പാലക്കാട് രാമശ്ശേരിയിലെ രവീന്ദ്രൻ നായർ നിർമ്മലത ദമ്പതികളുടെ  മകനായ ആർ. മധുസൂദനന്  കാസർകോട് ജില്ലയുമായി അടുത്ത ബന്ധമുണ്ട്. കൊന്നക്കാട് സ്വദേശിയും ചോയ്യങ്കോട് താമസക്കാരനുമായ സി. ആർ. പി.എഫ് മുൻ ഐജി, കെ.വി. മധുസൂദനന്റെ മകൾ ഡോ. അന്നപൂർണ്ണയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. മകൻ ഇഷാൻ. ഇദ്ദേഹത്തിന്റെ സഹോദരി ആർ. പ്രിയദർശിനിയും  ഐ എഫ് എസുകാരിയാണ്.

യു.എസിലെ ഇന്ത്യൻ ദൗത്യ സംഘത്തിന്റെ തലവൻ ഇന്ത്യൻ അംബാസിഡറായ ടി.എസ് തിരുമൂർത്തിയാണ്.

Read Previous

പ്രധാനമന്ത്രിയും സൈനീക മേധാവികളും ലഡാക്കില്‍

Read Next

യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച കേസിലെ പ്രതികൾ റിമാന്റിൽ