ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പാണത്തൂർ : ഒരു യുവതിയെച്ചൊല്ലി നാലംഗ സംഘത്തിന്റെ കടുത്ത ഭീഷണി മൂലം ജീവനൊടുക്കിയ പാണത്തൂരിലെ പ്രമാണി പി.കെ. ഉമ്മർഹാജിയുടെ മരണത്തിന് വർഷം ഒന്ന് തികയുമ്പോഴും, രാജപുരം പോലീസ്99ൗൈ റജിസ്റ്റർ ചെയ്ത കേസ്സിൽ പ്രേരണാക്കുറ്റത്തിന് ഒരു പ്രതിയെപ്പോലും ഇതുവരെ ചോദ്യം ചെയ്യുകപോലുമുണ്ടായില്ല.
ഉമ്മർ ഹാജിയുടെ സ്വന്തം സഹോദരൻ അബ്ബാസ് പള്ളിയാൻ, ഓട്ടോ ഡ്രൈവർ കോളനി ഖാലിദ്, കാറോളി ഷാഫി, എന്നിവർക്കെതിരെ ഉമ്മർ ഹാജിയുടെ ബന്ധുക്കൾ രാജപുരം പോലീസിന് അന്നുതന്നെ പരാതി നൽകിയിരുന്നുവെങ്കിലും, കാര്യമായ അന്വേഷണങ്ങളൊന്നും ഇന്നുവരെ രാജപുരം പോലീസ് നടത്തിയില്ല.
2019 സെപ്തംബർ 24-ന് രാവിലെയാണ് ഹാജിയുടെ ജഡം തൊട്ടടുത്തുള്ള ബന്ധുവീടിന്റെ കോലായിൽ കഴുക്കോലിൽ കെട്ടിത്തൂങ്ങി നിൽക്കുന്നതായി കണ്ടെത്തിയത്. ഹാജിയുടെ മകൻ പി.കെ. അൻവറിനെതിരെ ലൈംഗിക പീഡനത്തിന് മുപ്പതുകാരി യുവതി പോലീസിൽ പരാതി നൽകിയിരുന്നു.
മുപ്പതുകാരി യുവതിയെക്കൊണ്ട് അൻവറിനെതിരെ പോലീസിൽ പരാതി നൽകിയതിന് പിന്നിൽ മൂന്നംഗ സംഘമാണെന്ന് ഉമ്മർഹാജിയുടെ കുടുംബം ആരോപിച്ചു.
ഹാജിയുടെ മരണത്തിൽ അന്നുതന്നെ കുടുംബം പരാതി നൽകിയിട്ടും, അന്വേഷണം നടത്താൻ രാജപുരം പോലീസ് തയ്യാറായിരുന്നില്ല.