പയ്യന്നൂർ: നിരവധി സിനികളില്‍ ലൈറ്റ്മാനായി പ്രവര്‍ത്തിച്ച പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ കെ.യു പ്രസാദ് ഷോക്കേറ്റ് മരിച്ചു. കണ്ണൂര്‍ ഏഴിമല നാവിക അക്കാദമിയിലായിരുന്നു അപകടം. രജപുത്ര യൂണിറ്റിലെ ലൈറ്റ്മാനായിരുന്നു.
പയ്യന്നൂര്‍ സ്വദേശിയാണ്. സിനിമയിൽ വർഷങ്ങളായി പ്രവര്‍ത്തിക്കുന്ന പ്രസാദ് കോവിഡിനെതുടര്‍ന്ന് മറ്റുജോലികളിലായിരുന്നു.
സിനിമാജോലികളില്ലാത്തതിനാല്‍ അക്കാദമിയിൽ ദിവസവേതനത്തിന് പോയിരുന്നു. ഇതിനിടെയാണ് മരണം. സംവിധായകരും നിര്‍മാതാക്കളും ഫെഫ്ക ഉള്‍പ്പെടെയുള്ള സംഘടനകളും അനുശോചിച്ചു.
കേശു ഈ വീടിന്റെ നാഥന്‍ ഉള്‍പ്പടെ പുതിയ നിരവധി സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: രാജേശ്വരി, മക്കൾ: പ്രാർത്ഥന, ശ്രേയസ്സ്.