ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് കോഴ്‌സുകൾ നടത്താൻ യു.ജി.സി.അംഗീകാരം നല്കി

കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് ഈ വർഷം ബിരുദ, ബിരുദാനന്തര കോഴ്സുകൾ നടത്താൻ യുജിസി അംഗീകാരം. ഓൺലൈൻ പരിശോധന നടത്തിയ ശേഷമാണ് അനുമതി നൽകിയത്.

ആദ്യഘട്ടമായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, അറബിക്, എന്നിവയിൽ ബിരുദ കോഴ്‌സുകളും മലയാളം, ഇംഗ്ലീഷ് എന്നിവയിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളും സർവകലാശാല നടത്തും. മുഴുവൻ സമയ ഹെഡ് ഓഫ് സ്കൂൾ നിയമിച്ച ശേഷം സർവകലാശാല നൽകിയ അപ്പീലിന്‍റെ അടിസ്ഥാനത്തിലായിരിക്കും മറ്റ് കോഴ്സുകളുടെ കാര്യത്തിൽ യുജിസിയുടെ തീരുമാനം.

K editor

Read Previous

എ കെ ജി സെന്റർ ആക്രമണം; ജിതിന് ജാമ്യമില്ല

Read Next

വിവാഹിതനെന്ന് വെളിപ്പെടുത്താതെ കാമുകിയെ വിട്ടുകിട്ടാൻ ഹൈക്കോടതിയിൽ ഹർജി; യുവാവിന് പിഴ