ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഭർതൃമതിയെ ലൈംഗീകമായി പീഡിപ്പിച്ച കേസ്സിലെ പ്രതിയെ തട്ടിക്കൊണ്ടുപോയി കാൽ തല്ലിയൊടിച്ച സംഭവത്തിൽ യുവതിയുൾപ്പടെ ഏഴു പ്രതികളും ഒളിവിൽ.
ഉദുമ ബേവൂരിയിലെ അഷ്റഫിനെ 45, തട്ടിക്കൊണ്ടുപോയി കാൽ തല്ലിയൊടിച്ച് ക്രൂരമായ പരിക്കേൽപ്പിച്ച കേസ്സിൽ പ്രതികളാണ് മുങ്ങിയത്. അക്രമം നടത്തിയ സംഘത്തിൽ ലൈംഗീക പീഡനക്കേസ്സിലെ പരാതിക്കാരിയായ യുവതിയും ഭർത്താവുമുൾപ്പെടുന്നുണ്ട്.
തന്ത്രപൂർവ്വം യുവതിയാണ് അഷറഫിനെ സെൽഫോണിൽ ഉദുമയിലേക്ക് വിളിച്ചുവരുത്തിയത്. ഇതിന് ശേഷം വാഹനത്തിൽ കയറ്റി കൊണ്ടുപോയി ക്രൂരമായി ആക്രമിക്കുകയായിരുന്നു.
യുവാവിപ്പോൾ കാസർകോട്ടെ സ്വകാര്യാശുപത്രിയിൽ ചികിൽസയിലാണ്.
ബേക്കൽ പോലീസ് രജിസ്റ്റർ ചെയ്ത അഞ്ച് പീഡനക്കേസ്സുകളിൽ ഒരു കേസ്സിൽ മുഖ്യ പ്രതിയാണ് അക്രമത്തിനിരയായ അഷ്റഫ്. പീഡനത്തിന് ശേഷം യുവതിയുടെ നഗ്ന ചിത്രങ്ങൾ പകർത്തുകയും ഫോണിൽ പ്രചരിപ്പിച്ചതായും യുവതിയുടെ പരാതിയിലുണ്ട്.
യുവതിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട പ്രശ്നമാണ് പ്രതിയെ തട്ടിക്കൊണ്ടുപോകുന്നതിൽ കലാശിച്ചത്. യുവതിയുൾപ്പടെയുള്ള ഏഴ് പ്രതികൾക്കുമെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ്സ്.