കൊറോണക്കാലത്ത് ചക്ക തിന്നു; പുസ്തകം വായിച്ചു: ഉദുമ എംഎൽഏ

കാഞ്ഞങ്ങാട്: കൊറോണ കാലത്ത്  രണ്ടു മാസക്കാലം ജീവിതത്തിലാദ്യമായി തടങ്കലിലെന്നപോലെ  വീട്ടിൽ കഴിഞ്ഞപ്പോൾ,  പുസ്തക വായനയായിരുന്നു മുഖ്യ തൊഴിലെന്ന് ഉദുമ എംഎൽഏ കെ. കുഞ്ഞിരാമൻ. ദിവസത്തിൽ ഒരു നേരത്തെ ഭക്ഷണം ചക്കയായിരുന്നുവെന്നും എംഎൽഏ പറഞ്ഞു.താൻ മാത്രമല്ല, നാട്ടിൽ  ഒട്ടുമുക്കാൽ വീടുകളിലും കൊറോണക്കാലത്തെ മുഖ്യ ആഹാരം ചക്കയായിരുന്നു. പച്ചച്ചക്ക ആരോഗ്യത്തിന് ഏറെ ഗുണം ചെയ്തുവെന്നും അദ്ദേഹം വെളിപ്പെടുത്തി. മാർച്ച് 16-ന് തിരുവനന്തപുരത്ത് നിന്ന് പള്ളിക്കര ആലക്കോട്ടെ വീട്ടിലെത്തിയതാണ്. പിന്നീട് ലോക്ഡൗണിൽ കുടുങ്ങി പുറത്തിറങ്ങാൻ കഴിഞ്ഞില്ല. കൊറോണക്കാലം ചിലവഴിച്ചത് പുസ്തക വായനയ്ക്കാണ്.

സിഎച്ച് മുഹമ്മദ് കോയയുടെ ഹജ്ജ് യാത്ര, എൻ.ഇ. ബലറാമിന്റെ ജീവചരിത്രം, കെ. ദാമോദരൻ എഴുതിയ ജീവിത കഥകൾ, ഇ.കെ. നായനാരുടെ ജീവ ചരിത്രം തുടങ്ങിയ പുസ്തകങ്ങൾ വായിച്ചു. അൽപ്പം കൃഷിയും നോക്കി . ഹജ്ജിന് പോകുന്ന മുസ്്ലീം സഹോദരങ്ങൾ സിഎച്ചിന്റെ  ഹജ്ജ് യാത്ര വായിക്കണമെന്ന് കെ. കുഞ്ഞിരാമൻ പറഞ്ഞു. അന്ന് മദിരാശിയിൽ ചെന്ന ശേഷം കപ്പലിലാണ് സി.എച്ച്. മുഹമ്മദ്കോയ സൗദി അറബ്യയിലെത്തി ഹജ്ജ് നിർവ്വഹിച്ചത്. പി. പരമേശ്വൻ, കെ.പി. കേശവമേനോൻ തുടങ്ങിയവരുടെ ജീവിത രേഖകളും വായിച്ച പുസ്തകങ്ങളിൽ ഉൾപ്പെടും. കൂട്ടത്തിൽ ഇ.കെ. നായനാരും, എം.വി. രാഘവനും ആദ്യമായി യുഏഇ സന്ദർശിച്ച യാത്രാക്കുറിപ്പുകളടങ്ങിയ പുസ്തകവും വായിച്ചു തീർത്തുവെന്ന് എംഎൽഏ പറഞ്ഞു. കൊറോണ കാലത്ത് ലേറ്റസ്റ്റിന്റെ  അച്ചടി അൽപ്പനാൾ മുടങ്ങിയിരുന്നുവെങ്കിലും, ലേറ്റസ്റ്റ് പഴയ രൂപത്തിലും ഭാവത്തിലും വീണ്ടും വായനക്കാരിലെത്തിയതിൽ സന്തോഷമുണ്ടെന്ന് ഇന്നലെ ലേറ്റസ്റ്റ് സന്ദർശിച്ച  എംഎൽഏ പറഞ്ഞു. ലേറ്റസ്റ്റിലെ ജീവനക്കാരെയും മറ്റും നേരിൽക്കണ്ട് സുഖ വിവരങ്ങൾ തേടിയാണ് എംഎൽഏ ലേറ്റസ്റ്റിന്റെ പടിയിറങ്ങിയത്.

LatestDaily

Read Previous

നീലേശ്വരത്ത് സ്വർണ്ണം കടത്തിയ വാഹനം പിടിയിൽ, സ്വർണ്ണവുമായി സ്ത്രീ മുങ്ങി

Read Next

ഈസ്റ്റ് എളേരിയിൽ ഒരാൾക്ക് കോവിഡ്