ജോലിക്ക് പോയ ഭർതൃമതി മാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ

ബേക്കൽ:  ജോലിക്ക് പോയ ഭർതൃമതിയായ യുവതിയെ മാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ കൊപ്പലിലെ പ്രവാസി രഞ്ജിത്തിന്റെ ഭാര്യ സുകന്യയെയാണ് 35, ഇന്നലെ രാവിലെ 6 മണിയോടെ വീടിന് സമീപം മാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉദുമ സർക്കാർ  നെയ്ത്ത് ശാലയിലെ ടെക്നീഷ്യയായ സുകന്യ ശനിയാഴ്ച വൈകീട്ട് സ്ഥാപനത്തിൽ നൈറ്റ് ഡ്യൂട്ടിക്ക് പോയിരുന്നു.

ജോലി കഴിഞ്ഞ്  ഇന്നലെ പുലർച്ചെ വീട്ടിലെത്തിയ യുവതി, തന്റെ സ്ക്കൂട്ടി വീടിന് സമീപം ഉപേക്ഷിച്ച്, തൊട്ടടുത്ത മാവിൻ കൊമ്പിൽ പ്ലാസ്റ്റിക് കയറിൽ കെട്ടി ജീവനൊടുക്കുകയായിരുന്നു. രഞ്ജിത്ത് ഒരു മാസം മുമ്പാണ് അവധിക്ക് ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. വിവാഹം കഴിഞ്ഞ് 9 വർഷമായെങ്കിലും ദമ്പതികൾക്ക് മക്കളില്ല.

മക്കളില്ലാത്ത വിഷമത്തിൽ ജീവനൊടുക്കിയതാണെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. ബേക്കൽ പോലീസ്  ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്തു. തൽസമയം ഉദുമ സ്പിന്നിംഗ് മില്ലിൽ ജോലി നോക്കുന്ന ഒരു പാർട്ടി നേതാവുമായി യുവതിക്കുള്ള ബന്ധമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും സൂചനയുണ്ട്. ഉദയമംഗലം സുകുമാരന്റെയും കാർത്ത്യായനിയുടെയും മകളാണ് സുകന്യ.

LatestDaily

Read Previous

രണ്ട് മക്കളുടെ മാതാവായ പ്രവാസിയുടെ ഭാര്യ യുവാവിനൊപ്പം വീടുവിട്ടു കമിതാക്കൾ തൃശ്ശൂരിലെ ഹോട്ടൽ മുറിയിൽ പിടിയിൽ

Read Next

കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ 13 ലക്ഷത്തിന്റെ പുത്തൻ കാർ വാങ്ങി