ഉദുമ ഭർതൃമതിയുടെ രഹസ്യമൊഴി, അറസ്റ്റ് ശാസ്ത്രീയ തെളിവുകൾക്ക് ശേഷം

കാഞ്ഞങ്ങാട്: അഞ്ചു പേർ പീഡിപ്പിച്ചതായുള്ള ഭർതൃമതിയുടെ പരാതിയിൽ ബേക്കൽ പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഭർതൃമതിയിൽ നിന്നും കോടതി രഹസ്യമൊഴി.

അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ്(രണ്ട്) കോടതിയിലാണ് പീഡനത്തിനിരയായ 25 കാരിയിൽ നിന്നും മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്.

മൂന്ന് മക്കളുടെ മാതാവായ യുവതിയുടെ പരാതിയിൽ ബേക്കൽ സ്വദേശികളായ അബ്ദുൾ റഹ്മാൻ, സുഹൈൽ, മുനീർ, ആസിഫ്, അഷ്റഫ് എന്നിവരെ പ്രതികളാക്കി  അഞ്ചു കേസ്സുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഭർതൃസുഹൃത്തായ സുഹൈലാണ് ആദ്യം യുവതിയെ പീഡിപ്പിച്ചത്. പിന്നീട് മറ്റുള്ളവർക്ക് കൂടി സൗകര്യമൊരുക്കിക്കൊടുക്കുകയായിരുന്നു. സുഹൈൽ ഒരു കേസ്സിൽ ഒന്നാം പ്രതിയും മറ്റ് നാല് കേസ്സുകളിൽ കൂട്ട് പ്രതിയുമാണ്. പീഡനത്തിനുശേഷം, യുവതിയുടെ നഗ്നചിത്രം സെൽഫോൺ ക്യാമറയിൽ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു.

അഞ്ച് കേസുകളിലും അറസ്റ്റ് നടപടികൾ ഉടനുണ്ടാവില്ല. സംഭവം നടന്നത് 2016 വർഷത്തിലാണ്.  ഭർത്താവ് എറണാകുളത്ത് ജോലി ചെയ്യുന്ന സമയങ്ങളിൽ രാത്രിയും,  പുലർകാലവും സുഹൈൽ, ഭർതൃമതിയെ ഫോണിൽ വിളിച്ച് വാതിൽ തുറക്കാനാവശ്യപ്പെടുകയും, മറ്റ് 4 പ്രതികളും വ്യത്യസ്ത ദിവസങ്ങളിൽ നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി.

പീഡനം നടന്ന് നാലു വർഷങ്ങൾക്ക് ശേഷമാണ് കേസുത്ഭവിച്ചതെന്നതിനാൽ, പോലീസിന് മുന്നിൽ യുവതിയുടെ മൊഴി മാത്രമാണ് തെളിവായുള്ളത്.  ശാസ്ത്രീയ തെളിവുകൾ  ലഭിച്ചാൽ  മാത്രമേ പോലീസിന് തുടർനടപടികളുമായി മുന്നോട്ട് പോകാനാവുകയുള്ളു. ഇതിനായി പോലീസ് സൈബർ സെല്ലിന്റെ സഹായം തേടും. പ്രതികളുടെ സെൽഫോൺ നമ്പർ പരാതിക്കാരി വെളിപ്പെടുത്തിയ തീയ്യതിയിലും സമയത്തും യുവതി താമസിക്കുന്ന ടവർ ലൊക്കേഷൻ പരിധിയിലുണ്ടോയെന്നറിയാനാണ് പോലീസ് ശ്രമം.

പീഡനത്തിനിരയായ യുവതിയും ഭർത്താവും മറ്റ് അഞ്ച് പേരും ചേർന്ന് തട്ടിക്കൊണ്ടുപോയി ഗുരുതരമായി പരിക്കേൽപ്പിച്ച് കാൽ തല്ലിയൊടിച്ചതായി ഉദുമ ബേവൂരിയിലെ അഷ്റഫ് 45, ബേക്കൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ജാമ്യമില്ലാ കേസ് റജിസ്റ്റർ ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഈ കേസ്സിൽ  പ്രതികളായ 5 പേർക്കെതിരെ  ഭർതൃമതി ബലാത്സംഗ പരാതിയുമായി പോലീസിലെത്തിയത്.

തട്ടിക്കൊണ്ട് പോകൽ കേസ്സിന് പിന്നാലെയാണ് നാല് വർഷം മുമ്പ് നടന്ന പീഡനത്തിൽ ഭർതൃമതി ഇപ്പോൾ പരാതിയുമായെത്തിയതെന്നതിനാൽ,  വിശദമായ അന്വേഷണം വേണ്ടിവരുമെന്ന് പോലീസ് വെളിപ്പെടുത്തി.

ഇതിനിടെ യുവതിയെ 18 പേർ പീഡിപ്പിച്ചതായി യുവതി തന്നെ പുറത്തുവിട്ട സാഹചര്യത്തിൽ ഇതേക്കുറിച്ച് പോലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല.

അഞ്ച് കേസ്സുകളിലായി ബേക്കൽ പോലീസ് അഞ്ച് തവണകളാണ് ഭർതൃമതിയിൽ നിന്നും മൊഴിയെടുത്തത്. ഈ മൊഴികളിലൊന്നിലും യുവതി മറ്റ് പ്രതികളുടെ പേരുകൾ പറഞ്ഞിട്ടില്ല. മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിലും കൂടുതൽ പ്രതികളുടെ പേരില്ല. യുവതി ഇതിനകം പേര് വെളിപ്പെടുത്തിയ അഞ്ച് പേർക്ക് പുറമെയുള്ളവരുടെ പേരുകൾ വെളിപ്പെടുത്താൻ യുവതി വീണ്ടും ബേക്കൽ പോലീസിൽ എത്താനിടയുണ്ട്.

അഞ്ച് പീഡനക്കേസ്സുകളിലും പ്രതിയായ ബേക്കൽ സ്വദേശി സുഹൈൽ ഗൾഫിലാണ്. കേസ്സുൽഭവിക്കുന്നതിന് മുമ്പ് തന്നെ പ്രതി ഗൾഫിലാണെന്ന് പോലീസ് പറഞ്ഞു. യുവതിയെ എല്ലാ പ്രാവശ്യവും സുഹൈലാണ് സെൽഫോണിൽ വിളിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്.സുഹൃത്തുക്കൾക്ക്   ഭർതൃമതിയെ കാഴ്ച വെക്കാൻ സുഹൈൽ ഉപയോഗിച്ച സെൽഫോൺ കണ്ടെത്താനായിട്ടില്ല.

LatestDaily

Read Previous

18 പേർ പീഡിപ്പിച്ചുവെന്ന് ഉദുമ യുവതി

Read Next

ഭാവനയ്‌ക്കൊപ്പം മഞ്ജുവും സംയുക്തവര്‍മ്മയും, പ്രിയ കൂട്ടുകാരികള്‍ ഒത്തുചേര്‍ന്നപ്പോള്‍