ബേക്കലിലും ഉദുമയിലും പോലീസിന്റെ പേരിൽ പണം തട്ടിയ വിരുതനെ തിരയുന്നു

കാഞ്ഞങ്ങാട്: ബേക്കൽ, ഉദുമ ഭാഗങ്ങൾ കേന്ദ്രീകരിച്ച്  പോലീസിന്റെ പേരിൽ പണം തട്ടൽ വ്യാപകം. വാഹനം പോലീസ് പിടികൂടിയിട്ടുണ്ടെന്നും അത്യാവശ്യമായി വാഹനം പുറത്തിറക്കാൻ പോലീസ് സ്റ്റേഷനിലടക്കാൻ പണം വേണമെന്നുമാവശ്യപ്പെട്ടാണ് വിരുതൻ ബേക്കലിലും ഉദുമയിലും തട്ടിപ്പ് നടത്തുന്നത്. വാങ്ങിയ പണം ഉടനെ തിരിച്ചെത്തിക്കാമെന്ന് പറഞ്ഞ തോടെ പലരും കൈവശമുള്ള പണം നൽകി.  രാത്രി സമയം  വരെ കാത്തിരുന്നിട്ടും  പണം തിരിച്ച് ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിൽ കുടുങ്ങിയ  വിവരം പലരും  അറിയുന്നത്.

2,000 രൂപ നഷ്ടപ്പെട്ട ഒരാളും, 2,500 രൂപ നൽകിയ മറ്റൊരു മത്സ്യ തൊഴിലാളിയും പണം നഷ്ടപ്പെട്ട പരാതിയുമായി ബേക്കൽ പോലീസിലെത്തി. നിരവധി പേർക്ക് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങി പണം നഷ്ടപ്പെടാതെ നോക്കണമെന്ന് നാട്ടുകാർക്ക് പോലീസ് മുന്നറിയിപ്പ് നൽകി.

Read Previous

പെൺകുട്ടിയുടെ ആത്മഹത്യ അധ്യാപകനെ ചോദ്യം ചെയ്യും

Read Next

ത്രിവേണി സൂപ്പർ മാർക്കറ്റിൽ കവർച്ച