സ്വർണ്ണപ്പണയ ഇടപാടിൽ ബാങ്ക് ഉദ്യോഗസ്ഥർ ലാഭം കൊയ്യുന്നു

പടന്ന : പടന്ന സർവ്വീസ് സഹകരണ ബാങ്കിൽ പണയം വെച്ച സ്വർണ്ണ ഉരുപ്പടികൾ വില്പന നടത്താൻ ഇടപാടുകാരെ നിർബ്ബന്ധിക്കുന്നതായി ആക്ഷേപം. പടന്ന സഹകരണ ബാങ്കിലെ രണ്ട് ഉദ്യോഗസ്ഥരാണ് പണയ സ്വർണ്ണം വില്പന നടത്താൻ ഇടപാടുകാരെ നിർബ്ബന്ധിക്കുന്നത്.  കാലാവധി കഴിഞ്ഞ സ്വർണ്ണപ്പണയ വായ്പയിൽ ലേല നടപടികൾ നേരിടുന്നവരെ ഫോണിൽ വിളിച്ച് സ്വർണ്ണം വിൽപന നടത്താൻ പ്രേരിപ്പിക്കുകയാണെന്നാണ് ഇടപാടുകാരുടെ ആക്ഷേപം.

സ്വർണ്ണത്തിന് വില കയറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ചുരുങ്ങിയ തുകയ്ക്ക് പണയം വെക്കുന്ന സ്വർണ്ണം വില്പന നടത്താൻ പ്രേരിപ്പിക്കുന്നതു വഴി ലാഭം കൊയ്യുകയാണ് ലക്ഷ്യം. കാലാവധി കഴിഞ്ഞ സ്വർണ്ണപ്പണയ വായ്പകളിൽ സ്വർണ്ണം ലേലത്തിൽ വെക്കുകയെന്നതാണ് സ്വാഭാവിക നടപടി. ഇതിനുപകരം സ്വർണ്ണം വില്പന നടത്താനാണ് ബാങ്കിലെ രണ്ട് ഉദ്യോഗസ്ഥർ ഇടപാടുകാരെ ഉപദേശിക്കുന്നത്. വില്പന നടത്തുന്ന സ്വർണ്ണം ഇവർ തന്നെ വിലയ്ക്കെടുത്ത് മറിച്ചു വിറ്റ് ലാഭമുണ്ടാക്കുകയാണെന്നാണ് ഇടപാടുകാർ ആരോപിക്കുന്നത്.

LatestDaily

Read Previous

പാലക്കുന്നിൽ നാളെ ഭരണി കുറിക്കൽ വൈഗ ഭരണിക്കുഞ്ഞി

Read Next

സ്വത്തിടപാടിൽ 18 ലക്ഷം രൂപ തട്ടിയെന്ന് പരാതി