2.71 കോടി രൂപയുടെ മുക്ക്പണ്ട തട്ടിപ്പ്: അപ്രസൈർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: ഇന്ത്യൻ ഒാവർ സീസ് ബാങ്ക് ഉദുമ ശാഖയിൽ മുക്ക് പണ്ടം പണയപ്പെടുത്തി രണ്ട് കോടി 71 ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിൽ ബാങ്കിലെ അപ്രൈസർ നീലേശ്വരം സ്വദേശി കുഞ്ഞികൃഷ്ണൻ അറസ്റ്റിൽ. കേസ്സിലെ മുഖ്യ  പ്രതി മേൽപ്പറമ്പ് കൂവത്തൊട്ടിയിലെ സുഹൈർ നേരത്തെ അറസ്റ്റിലായി റിമാന്റിലാണ്.

സുഹൈറും മറ്റ് 12 പേരും ചേർന്ന് പലപ്പോഴായി ബാങ്ക് ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തി 2,71,36,000 രൂപ തട്ടിയെടുക്കുകയായിരുന്നു. കഴിഞ്ഞ മാസം നടന്ന ഒാഡിറ്റിംഗിനിടെയാണ്  തട്ടിപ്പ് പുറത്തായത്. അറസ്റ്റിലായ അപ്രൈസർ കുഞ്ഞികൃഷ്ണന്റെ ഒത്താശയോടെയായിരുന്നു തട്ടിപ്പ്. കുഞ്ഞികൃഷ്ണൻ മറ്റ് പ്രതികളിൽ നിന്നും പണം കൈപ്പറ്റിയതായി കണ്ടെത്തി. ഒളിവിലായിരുന്ന കുഞ്ഞികൃഷ്ണനെ ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Read Previous

ഉണ്ണിത്താന്റെ കേസ്സുകൾ റെയിൽവെ പോലീസ് ഒന്നിച്ചന്വേഷിക്കും

Read Next

ഹെൽമറ്റ് ധരിച്ച് ഏടിഎം കവർച്ചക്കെത്തിയ മോഷ്ടാവ് സിസിടിവിയിൽ കുടുങ്ങി