ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഉദുമ: അടുത്തെത്തിയ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലത്തിൽ നിന്ന് ഇടതു സ്ഥാനാർത്ഥിയാകാൻ 5 പേർ. സിപിഎം ജില്ലാ സിക്രട്ടറി എം.വി ബാലകൃഷ്ണൻ മാഷ്, മുൻ എം.പി, പി.കരുണാകരൻ, അഡ്വ. സി.എച്ച്. കുഞ്ഞമ്പു, വി.വി.രമേശൻ, ഇ. പത്മാവതി എന്നിവരാണ് സിപിഎമ്മിൽ താൽപ്പര്യം പ്രകടമാക്കിയിട്ടുള്ളത്. ഇവരിൽ സി.എച്ച് കുഞ്ഞമ്പുവും പി, കരുണാകരനും മുൻ എംഎൽഏ മാരാണ്. പി. കരുണാകരൻ തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്ന് രണ്ടു തവണ കേരള നിയമസഭാംഗമായിരുന്നു.
പിന്നീട് മൂന്ന് തവണ കാസർകോട്ട് നിന്ന് ലോക് സഭയിലുമെത്തി. കുഞ്ഞമ്പു ഒരു തവണ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പട്ടുവെങ്കിലും, മന്ത്രി സ്ഥാനം ലഭിച്ചില്ല. എം.വി ബാലകൃഷ്ൺ മാഷ് കയ്യൂർ-ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ച ശേഷം പാർട്ടി ജില്ലാ സിക്രട്ടറിയുടെ പദവിയും പൂർത്തിയാക്കാനിരിക്കുകയാണ്. കാഞ്ഞങ്ങാട് നഗരസഭ ചെയർമാനായിരുന്ന വി.വി രമേശൻ ഇത്തവണ നഗരസഭ കൗൺസിലറാണ്. ഇ പത്നാവതി ജില്ലാ പഞ്ചായത്ത് അധ്യക്ഷയും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സിക്രട്ടറിയുമാണ്.
ഉദുമ സീറ്റ് സി.എച്ച് കുഞ്ഞമ്പുവിന് നൽകണമെന്നാണ് പാർട്ടിയിൽ ഭൂരിപക്ഷ അഭിപ്രായം. കാരണം കുഞ്ഞമ്പു മഞ്ചേശ്വരം മണ്ഡലത്തിൽ ഏറ്റവുമൊടുവിൽ യുഡിഎഫ് സ്ഥാനാർത്തിയോട് പരാജയപ്പെട്ട നേതവാണ്. വി.വി. രമേശന് ഉദുമ സീറ്റ് നൽകാൻ മന്ത്രി ഇ.പി ജയരാജൻ ചരടുവലിക്കുന്നുണ്ടെങ്കിലും, പി. കരുണാകരൻ കൂടി ഉദുമയിൽ കണ്ണു വെച്ചതോടെ, ഉദുമ സീറ്റ് സിപിഎമ്മിന് ഇത്തവണ വലിയ കീറാമുട്ടിയായി മാറുക തന്നെ ചെയ്യും.
മൂന്ന് തവണ പാർലിമെന്റംഗവും രണ്ടു തവണ നിയമസഭാംഗവുമായ ഒരാൾക്ക് വീണ്ടും നിയമസഭ സീറ്റു നൽകുന്നതിനോട് പാർട്ടി സംസ്ഥാന നേതൃത്വത്തിന് ഒട്ടും താൽപ്പര്യമില്ല. ഉദുമയിൽ ഇപ്പോൾ മത്സര രംഗത്തുള്ള ഒരു വനിതയടക്കം അഞ്ചു പേരും പിടി മുറുക്കുകയാണെങ്കിൽ, പാർട്ടിയിൽ ഇന്നു വരെ പാർലിമെന്ററി മോഹമൊന്നും വെച്ചു പുലർത്താത്ത ഒരാൾക്ക് ഉദുമ സീറ്റ് വിട്ടു നൽകിയേക്കും.