സര്‍ക്കാര്‍ പരിഹാരം കണ്ടില്ലെങ്കിൽ ദയാബായിയുടെ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: പ്രശ്നം പരിഹരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദയാബായി നടത്തുന്ന സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. ഉന്നയിച്ച വിഷയങ്ങളിൽ ഉചിതമായ നടപടി സ്വീകരിച്ചാൽ മാത്രമേ ദയാബായി സമരം അവസാനിപ്പിക്കുകയുള്ളൂവെന്നും സതീശൻ പറഞ്ഞു.

എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ദയാബായി സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിച്ചിട്ട് 13 ദിവസമായി. ഇനിയും ഒത്തുതീർപ്പിന് സർക്കാർ തയ്യാറായില്ലെങ്കിൽ സമരം ഏറ്റെടുക്കാനാണ് യു.ഡി.എഫ് തീരുമാനം. സംസ്ഥാനത്ത് എല്ലായിടത്തും യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ സമരപരിപാടികൾ ആരംഭിക്കും.

Read Previous

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഹൈക്കോടതി; കെഎസ്ആർടിസിയിലെ പരസ്യം വിലക്കി

Read Next

ചരിത്രം കുറിച്ച് രുദ്രാന്‍ക്ഷ് പാട്ടീല്‍; ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം