യുഡിഎഫ്–എൽഡിഎഫ് സംഘട്ടനം 11 പേർക്കെതിരെ കേസ്

ബേക്കൽ  : വോട്ടർ ലിസ്റ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ പള്ളിക്കരയിൽ നടന്ന എൽ. ഡി. എഫ്, യു. ഡി. എഫ് സംഘട്ടനത്തിൽ ബേക്കൽ പോലീസ് രണ്ട് കേസുകൾ റജിസ്റ്റർ ചെയ്തു.

പള്ളിക്കര പഞ്ചായത്തിൽ വോട്ടർ ലിസ്റ്റിൽ പേര് ചേർക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിലാണ് ഇന്നലെ പള്ളിക്കര പഞ്ചായത്ത് ഒാഫീസിൽ യു. ഡി. എഫ്, എൽ. ഡി. എഫ് സംഘട്ടനമുണ്ടായത്.

സംഘട്ടനത്തിൽ സി. പി. എം ലോക്കൽ സെക്രട്ടറിയും , പ്രവാസിസംഘം സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ. അബ്ദുള്ള, ഐ. എൻ. എൽ പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് ടി. എം. ലത്തീഫ് എന്നിവർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിയോടെ നടന്ന വോട്ടർ പട്ടികയുടെ ഹിയറിങ്ങിനിടെയാണ് ആക്രമം .

എൽ. ഡി. എഫ് പ്രവർത്തകർ കയ്യേറ്റം ചെയ്തെന്ന പരാതിയുമായി യു. ഡി. എഫ് പഞ്ചായത്ത് കൺവീനർ സുകുമാരൻ പൂച്ചക്കാട് ലീഗ് പഞ്ചായത്ത് സെക്രട്ടറി സിദ്ദിഖ് പള്ളിപ്പുഴ എന്നിവരും ആശുപത്രിയിൽ ചികിത്സ നേടിയിരുന്നു.

രണ്ട് പരാതികളിലുമായി 11 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. യു. ഡി. എഫ് വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി കള്ളവോട്ടുകൾ ചേർക്കുന്നതായി സി. പി. എം പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി കോടതിക്കും , പഞ്ചായത്ത് തെരഞ്ഞടുപ്പ് റജിസ്ട്രേഷൻ ഒാഫീസർക്കും പരാതി കൊടുത്തിരുന്നു. സി. പി. എം കോടതിയിൽ നൽകിയ ഹർജി അന്വേഷിക്കാനായി ജില്ലാ കലക്ടർക്ക് കൈമാറിയ സാഹചര്യത്തിലാണ് ഇന്നലെ ഹിയറിങ്ങ് വെച്ചത്.

കള്ളവോട്ട് ലിസ്റ്റ് ചോദ്യം ചെയ്തതിന് കല്ലൂരാവിയിൽ ലീഗ് പ്രവർത്തകർ സി. പി. എം പ്രവർത്തകനെ മർദ്ദിച്ചത് 2 ദിവസം മുമ്പാണ് ഈ സംഭവത്തിൽ 20 ലീഗ് പ്രവർ്ത്തകർക്കെതിരെ ഹോസ്ദുർഗാ പോലീസ് കേസെടുത്തിട്ടുണ്ട് .

LatestDaily

Read Previous

ഉപഭോക്താക്കളെ വട്ടം കറക്കി എസ്ബിഐ ഏടിഎം

Read Next

സമുദ്ര ഉപ്പുകമ്പനി സംശയ നിഴലിൽ