യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരസ്യ മതിൽ തകർത്തതിന് കേസ്സ് അരലക്ഷം രൂപയുടെ നഷ്ടം

കാഞ്ഞങ്ങാട്: ചെമ്മട്ടം വയൽ ഹൈവേ ജംഗ്ഷനിൽ നിന്ന് ബല്ലത്തുവയലിലേക്ക് പോകുന്ന റോഡരികിലുള്ള കെ. നാരായണി അമ്മയുടെ വീട്ടുപറമ്പിന്റെ ചുറ്റു മതിൽ തകർത്തുവെന്നതിന് കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തു. ഏപ്രിൽ 2 ന് പുലർച്ചെ 5 മണിയോടെയാണ് മതിലിന്റെ 46 കല്ലുകൾ പാടെ കുത്തി ഇളക്കി മതിൽ തകർത്തത്.

കാഞ്ഞങ്ങാട് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പി. വി. സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പരസ്യ വാചകമെഴുതിയ ചുറ്റുമതിലാണ് പുലർകാലം തകർക്കപ്പെട്ടത്. അരലക്ഷം രൂപയുടെ നാശനഷ്ടമുള്ളതായി വീട്ടുടമ കെ. നാരായണി അമ്മ 83, പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ബല്ലത്ത് രജനി നിവാസിൽ ചൂരിക്കാടൻ കുഞ്ഞിരാമൻ നായരുടെ ഭാര്യയാണ് പരാതിക്കാരി. മതിൽ പൊളിച്ച ശേഷം ബാക്കി വന്ന ചുമരെഴുത്തിൽ കരിഒായിൽ ഒഴിക്കുകയും ചെയ്തു. പോലീസ് കേസ്സ് റജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.

LatestDaily

Read Previous

മെട്രോ മുഹമ്മദ് ഹാജിയും വോട്ടർ പട്ടികയിൽ

Read Next

മഞ്ചേശ്വരത്ത് പൊടിപാറും മത്സരം: ഫലം പ്രവചനാതീതം