ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അക്രമണത്തിനിരയായ യുഡിഎഫ് സ്വതന്ത്ര സ്ഥാർത്ഥിക്ക് ആവശ്യമായ പോലീസ് സംരക്ഷണമൊരുക്കാൻ ഹൈക്കോടതി നിർദ്ദേശം. കാഞ്ഞങ്ങാട് നഗരസഭ 41-ാം വാർഡ് യുഡിഎഫ് സ്വതന്ത്രൻ റഷീദ് ഹൊസ്ദുർഗിന് പോലീസ് സുരക്ഷയൊരുക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിനിടെ ഒരാഴ്ച മുമ്പ് ആവിക്കര റോഡിൽ റഷീദിനും യുഡിഎഫ് പ്രവർത്തകർക്കും നേരെ അക്രമം നടന്നിരുന്നു. സിപിഎം പ്രവർത്തകരുടെ അക്രമത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ് റഷീദിനെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി.
വീണ്ടും തനിക്ക് നേരെ അക്രമത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാർത്ഥി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 41-ാം വാർഡിലെ പോളിംഗ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും, റഷീദ് ഹൊസ്ദുർഗിന് സംരക്ഷണമൊ രുക്കാനുമാണ് കോടതി പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.