ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മഹാരാഷ്ട്ര : മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഏക്നാഥ് ഷിൻഡെയെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും അഭിനന്ദിച്ച് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിൽ നല്ല സേവനം ചെയ്യാൻ കഴിയട്ടെ എന്ന് ഉദ്ധവ് താക്കറെ ട്വിറ്ററിൽ കുറിച്ചു. ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെ ഇന്നലെ രാത്രി 7.30നാണ് മഹാരാഷ്ട്രയുടെ 20-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഷിൻഡെയ്ക്കൊപ്പം ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ഉപമുഖ്യമന്ത്രിയാകാൻ ഫട്നാവിസിനോട് നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും മന്ത്രിസഭയുടെ ഭാഗമാകില്ലെന്നായിരുന്നു അദ്ദേഹത്തിൻറെ ആദ്യ പ്രതികരണം. എന്നാൽ ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയാകണമെന്ന് ബിജെപി നേതൃത്വം വീണ്ടും ആവശ്യപ്പെട്ടു. തുടർന്ന് ജെ പി നദ്ദ താൻ ഫഡ്നാവിസ് സർക്കാരിൻറെ ഭാഗമാകുമെന്ന് പ്രഖ്യാപിച്ചു.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി (എംവിഎ) സഖ്യസർക്കാർ താഴെയിറക്കി മഹാരാഷ്ട്രയിലെ സർക്കാർ ബിജെപിയുടെ കൈകളിൽ തിരിച്ചെത്തി. വിശ്വാസ വോട്ടെടുപ്പിൻ കാത്തുനിൽക്കാതെയാണ് ഉദ്ധവ് രാജിവച്ചത്.