ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അബുദാബി: യുഎഇ കോവിഡ്-19 നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും പിൻവലിച്ച് തിങ്കളാഴ്ച (7) മുതൽ സാധാരണ നിലയിലേക്ക് തിരിച്ചെത്തി. ഗ്രീൻ പാസ് ആക്ടും പിൻവലിച്ചു. സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് ഇനി ഗ്രീൻ പാസ് ആവശ്യമില്ല. തിങ്കളാഴ്ച രാവിലെ 6 മണി മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ആവശ്യമുള്ളവർക്ക് അടച്ചിട്ട മുറികളിൽ മാസ്ക് ധരിക്കാം. രാജ്യത്തിനകത്തും പുറത്തും കോവിഡ്-19 സർട്ടിഫിക്കറ്റ് കാണിക്കാൻ മാത്രം അൽഹൊസൻ ആപ്പ് ഉപയോഗിച്ചാൽ മതി. മൂന്ന് വർഷത്തെ കഠിനാധ്വാനത്തിനൊടുവിലാണ് യുഎഇ കോവിഡ് വെല്ലുവിളിയെ നേരിട്ടതെന്നും ഡോ. സെയ്ഫ് അൽ ദാഹിരി പറഞ്ഞു. ജനങ്ങളുടെ സൗകര്യാർത്ഥം കോവിഡ് പരിശോധനാ കേന്ദ്രം തുടരും.
2020 മാർച്ചിൽ ആരംഭിച്ച കോവിഡ് പ്രതിദിന ഡാറ്റയുടെ പ്രസിദ്ധീകരണം സെപ്റ്റംബർ 26ന് നിർത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങളും ഘട്ടം ഘട്ടമായി പിൻവലിച്ചു. എന്നിരുന്നാലും, കോവിഡ് പോസിറ്റീവ് ആയവർ അഞ്ച് ദിവസം ക്വാറന്‍റൈനിൽ കഴിയേണ്ടിവരും. ചില സ്പോർട്സ് സെന്‍ററുകളിലേക്ക് പ്രവേശിക്കുന്നതിന് പിസിആർ ടെസ്റ്റ് ആവശ്യമാണ്.